കോട്ടയം: ആർപ്പൂക്കര വില്ലേജ് ഓഫിസിൽനിന്ന് മോഷണം പോയ ചെക്ക് ലീഫുകളും രേഖകളും റോഡരികിൽ ഉപേക്ഷിച്ചനിലയിൽ കണ്ടെത്തി. വില്ലൂന്നി എസ്.എച്ച് കോൺവെൻറിന് സമീപത്ത് റോഡരികിലാണ് രേഖകൾ ഉപേക്ഷിച്ചത്. ശനിയാഴ്ച രാവിലെ കോൺവെൻറ ്അധികൃതരാണ് രേഖകൾ കുട്ടിയിട്ടിരിക്കുന്ന വിവരം പൊലീസിനെ അറിയിച്ചത്. തുടർന്ന് ഗാന്ധിനഗർ പൊലീെസത്തി കസ്റ്റഡിയിലെടുത്തു. ഏപ്രിൽ 22ന് രാവിലെയാണ് വില്ലൂന്നിയിൽ പ്രവർത്തിക്കുന്ന ആർപ്പൂക്കര വില്ലേജ് ഓഫിസ് കുത്തിത്തുറന്ന് മോഷണം നടത്തിയത്. രാവിലെ ഓഫിസ് തുറക്കാൻ ജീവനക്കാർ എത്തിയപ്പോഴാണ് മോഷണവിവരം പുറത്തറിയുന്നത്. ‘ജനകീയം’ പരിപാടി മുഖേന ലഭിച്ച 75 ചെക്കുകൾ, ഇവ ഗുണഭോക്താക്കൾ വാങ്ങുമ്പോൾ ഒപ്പുരേഖപ്പെടുത്തി നൽകുന്ന ബുക്ക്, നാൾവഴി രജിസ്റ്റർ, 2015ലെ പോക്കുവരവ് വിവരങ്ങളടങ്ങിയ ബുക്ക് എന്നിവയാണ് മോഷ്ടിക്കപ്പെട്ടത്. കരം സ്വീകരിക്കുമ്പോൾ നൽകുന്ന രസീത് ബുക്ക് നടുവേ കീറുകയും ചെയ്തിരുന്നു. ഇതുസംബന്ധിച്ച് വില്ലേജ് ഒാഫിസറുടെ പരാതിയിൽ അന്വേഷണം നടക്കുന്നതിനിടെയാണ് രേഖകൾ വഴിയരികിൽ കണ്ടത്്. ചാറ്റൽ മഴ നനഞ്ഞനിലയിലായിരുന്നു ഇവ. തുടർന്ന് വില്ലേജ് അധികൃതരുടെ സഹായത്തോടെ പൊലീസ് പരിശോധിച്ചു. ഇതിൽ നഷ്ടമായ മുഴുവൻ വിവരങ്ങളും ഉണ്ടെന്ന് ഗാന്ധിനഗർ പൊലീസ ്അറിയിച്ചു.മോഷ്ടിച്ചവർ തന്നെ തിരിച്ച് ഇടുകയായിരുെന്നന്നാണ് പൊലീസിെൻറ നിഗമനം. ഇവർ ഉദ്ദേശിച്ച രേഖ കിട്ടാത്തതിനാലാകും തിരച്ചിട്ടത്. ഇൗ രേഖകളുെട പകർപ്പ് എടുക്കാനായിരുന്നോയെന്നും സംശയിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.