മുണ്ടക്കയം: മുണ്ടക്കയം ബൈപാസ് നിർമാണം ഇഴയുന്നു. ദീര്‍ഘകാലമായി മുണ്ടക്കയം നിവാസികൾക്ക് പ്രതീക്ഷയേകിയ ബൈപാസ് നിർമാണ ജോലികളാണ് ഇഴഞ്ഞുനീങ്ങുന്നത്. ഒന്നരപതിറ്റാണ്ടായി മുണ്ടക്കയത്തെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ തയാറാക്കിയ പദ്ധതി തുടക്കമിട്ടത് രണ്ടു വര്‍ഷം മുമ്പാണ്. നിർമാണ ജോലികളുടെ തുടക്കത്തിൽ വേഗത്തിലായത് ഏറെ പ്രതീക്ഷ നൽകി. 14.2കോടിയാണ് പദ്ധതിക്ക് അനുവദിച്ച തുക. ഇതില്‍ 12.7കോടി നിർമാണ ജോലികള്‍ക്കും ബാക്കി വാട്ടര്‍ അതോറിറ്റിക്കും നല്‍കണമെന്നതായിരുന്നു വ്യവസ്ഥ. ഇതനുസരിച്ച് വാട്ടര്‍ അതോറിറ്റിയുടെ വാട്ടര്‍ ടാങ്ക് മാറ്റിസ്ഥാപിക്കുന്നതടക്കമുള്ള ജോലികൾ ഉടൻ ആരംഭിക്കുമെന്ന പ്രഖ്യാപനം കടലാസിൽ ഒതുങ്ങിയിരിക്കുകയാണ്. മണിമലയാറിലെക്കുള്ള ചെറിയ തോടിെൻറ കരകള്‍ കൂട്ടിമുട്ടിക്കാന്‍ പാലം നിർമിച്ച് സൗന്ദര്യവത്കരിക്കാനും പദ്ധതിയുണ്ട്. പാലം നിർമാണം നടത്തിയെങ്കിലും തുടര്‍ജോലികള്‍ ഇഴയുകയാണ്. കൈവരി നിർമാണത്തിെൻറ പേരിലാണ് പദ്ധതി കാലതാമസം വരുത്തുന്നുവെന്നാണ് ആക്ഷേപം. തുടക്കം മുതല്‍ ജനപ്രതിനിധികളുടെ ഇടപെടൽ പദ്ധതിക്ക് തടസ്സം സൃഷ്ടിക്കുന്നതായി ഇടനിലക്കാർ പ്രചാരണം നടത്തിയിരുന്നു. വാട്ടർ അതോറിറ്റിയുടെ ടാങ്ക് മാറ്റി സ്ഥാപിക്കാത്തതിനു പിന്നിൽ ജനപ്രതിനിധികളുടെ ഇടപെടലാണെന്ന ആക്ഷേപമുണ്ട്. അതേസമയം, കുടിവെള്ള ടാങ്ക് നിലനിർത്തി നിർമാണം പൂർത്തിയാക്കാനാണ് അധികൃതരുടെ നീക്കം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.