കോട്ടയം: വീട്ടിൽ അതിക്രമിച്ചു കയറി ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും വാഹനങ്ങൾക്ക് നാശമുണ്ടാക്കുകയും ചെയ്തയാളെ ഗാന്ധിനഗർ പൊലീസ് അറസ്റ്റ് ചെയ്തു. ആർപ്പൂക്കര സ്വദേശി പെരോത്ത് ജിബിൻ ബിനോയിയാണു പിടിയിലായത്. ആർപ്പൂക്കര തൈപ്പറമ്പിൽ മാത്യുവിെൻറ വീട്ടിൽ കയറിയാണു ഇയാൾ അതിക്രമം കാട്ടിയത്. തിങ്കളാഴ്ച രാത്രി 8.30നു മാത്യുവിെൻറ വീട്ടിൽ കയറിയ ജിബിൻ അസഭ്യവർഷം നടത്തുകയും വീട്ടുമുറ്റത്തുണ്ടായിരുന്ന കാറിെൻറ ചില്ലുകളും വീട്ടിലെ ജനൽ ചില്ലുകളും അടിച്ചു തകർക്കുകയും വീട്ടുകാരെ കത്തി കാണിച്ചു ഭീഷണിപ്പെടുത്തുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.