ഏറ്റുമാനൂർ: കൈക്കൂലിക്കേസിൽ നഗരസഭ സെക്രട്ടറി അറസ്റ്റിലായ സാഹചര്യത്തിൽ, അദ്ദേഹം മറ്റ് അനധികൃത ഇടപെടലുകൾ നടത്തിയോയെന്ന് പരിശോധിക്കാൻ ഏറ്റുമാനൂർ നഗരസഭ കൗൺസിൽ യോഗം തീരുമാനിച്ചു. ഒരുവർഷത്തെ എല്ലാ ക്രമവിരുദ്ധ നടപടിയും പുനഃപരിശോധിക്കും. അദ്ദേഹം നൽകിയ അനധികൃത ലൈസൻസുകൾ, പെർമിറ്റുകൾ, കെട്ടിട നമ്പർ എന്നിവ റദ്ദാക്കും. ഇത് പരിശോധിക്കാനായി സബ്കമ്മിറ്റിയെയും തെരഞ്ഞെടുത്തു. കമ്മിറ്റിയുടെ കണ്ടെത്തലുകൾ കൗൺസിൽ ചർച്ചചെയ്ത ശേഷം ആവശ്യമെങ്കിൽ സർക്കാർതലത്തിലും വിജിലൻസ് തലത്തിലും അന്വേഷണം ആശ്യപ്പെടും. വിജിലൻസ് കേസിൽ പ്രതി ചേർത്ത അസി. സെക്രട്ടറി സോണി മാത്യുവിനെതിരെ എഫ്.ഐ.ആറിെൻറ പകർപ്പ് കിട്ടിയാലുടൻ നടപടി സ്വീകരിക്കും. ഇയാൾ ഫ്രണ്ട് ഓഫിസ് വഴി അവധിക്ക് അപേക്ഷ നൽകിയിട്ടുണ്ട്. അപേക്ഷ സ്വീകരിക്കണമോ എന്ന് പിന്നീട് തീരുമാനിക്കും. പദ്ധതിക്ക് അംഗീകാരമില്ലാതെ വെട്ടിമുകൾ കവലയിൽ പൊക്കവിളക്ക് സ്ഥാപിച്ചതിെൻറ ബില്ല് മാറികിട്ടാൻ അടങ്കലിെൻറ 50 ശതമാനം തുക സെക്രട്ടറി കൈക്കൂലി ആവശ്യപ്പെട്ടതിനെ തുടർന്നാണ് വിരമിക്കൽ തലേന്ന് സെക്രട്ടറി എസ്. ഷറഫുദീൻ വിജിലൻസ് പിടിയിലായത്. പദ്ധതി നടപ്പാക്കിയ കരാറുകാരനു സർക്കാറിെൻറ അനുമതിയോടെ തുക കൊടുക്കാനും കൗൺസിൽ തീരുമാനിച്ചു. നഗരസഭയിൽ ജീവനക്കാർക്കും ഇടനിലക്കാർക്കും കൈക്കൂലി നൽകാതെ സർട്ടിഫിക്കറ്റുകളും ലൈസൻസുകളും വേഗം ലഭിക്കാൻ ക്രമീകരണങ്ങളും അംഗങ്ങൾ നിർദേശിച്ചു. ലൈസൻസും പെർമിറ്റുകളും ബന്ധപ്പെട്ട സ്റ്റാൻഡിങ് കമ്മിറ്റികൾ പരിശോധിച്ച് ഉറപ്പുവരുത്തി സുതാര്യമായ നടപടിയിലൂടെ അപേക്ഷകർക്ക് ലഭ്യമാക്കും. എല്ലാത്തരം ഇടനിലക്കാരെയും ഒഴിവാക്കും. സെക്രട്ടറിയുടെ താൽക്കാലിക ചുമതല ഹെൽത്ത് ഇൻസ്പെക്ടർ ടി.ഡി. ശോഭനക്ക് നൽകി. യോഗത്തിൽ ചെയർമാൻ ജയിംസ് തോമസ് പ്ലാക്കിത്തൊട്ടിൽ അധ്യക്ഷതവഹിച്ചു. വൈസ് ചെയർപേഴ്സൺ റോസമ്മ സിബി, വിവിധ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ പി.എസ്. വിനോദ്, ടി.പി. മോഹൻദാസ്, ആർ. ഗണേശ്, സൂസൻ തോമസ്, വിജി ഫ്രാൻസിസ്, കൗൺസിലർമാരായ ധന്യ വിജയൻ, ബോബൻ ദേവസ്യ, ടോമി പുളിമാന്തുണ്ടം, എൻ.എസ്. സ്കറിയ, കെ.ആർ. മിനിമോൾ, എം.വി. വിനേഷ്, അനീഷ് വി. നാഥ്, ബിജു കുമ്പിക്കൻ, മാത്യു വാക്കത്തുമാലി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.