കോട്ടയം: നഗരത്തിെൻറ വിവിധഭാഗങ്ങളിലെ വഴിയോര കൈയേറ്റങ്ങൾ നഗരസഭ ഒഴിപ്പിച്ചു. ചൊവ്വാഴ്ച രാവിലെ 10 മുതൽ ഉച്ചവരെയാണ് ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ സെൻട്രൽ ജങ്ഷൻ, ശാസ്ത്രിറോഡ്, ടി.ബി റോഡ്, തിരുനക്കര എന്നിവിടങ്ങളിലെ കൈയേറ്റങ്ങൾ ഒഴിപ്പിച്ചത്. സ്റ്റാഡിങ് കമ്മിറ്റിയുടെ തീരുമാനം അനുസരിച്ച്, വഴിയിലേക്ക് ഇറക്കിവെച്ചിരിക്കുന്ന സാധനങ്ങൾ മാറ്റണമെന്ന് കഴിഞ്ഞദിവസം നോട്ടീസ് നൽകിയശേഷമായിരുന്നു നടപടിയെന്ന് ആരോഗ്യവിഭാഗം ചെയർപേഴ്സൺ ഷീബ പുന്നൻ അറിയിച്ചു. പ്രധാന റോഡുകളിലെ നടപ്പാത കൈയേറി വഴിയോരക്കച്ചവടം നടത്തിയവരെയാണ് കൂടുതലായും ഒഴിപ്പിച്ചത്. റോഡരികിൽ സ്ഥാപിച്ച പമ്പുകളും ഫ്ലക്സ്ബോർഡുകളും നഗരസഭ വാഹനം ഉപയോഗിച്ച് പൂർണമായും നീക്കംചെയ്തു. ഉദ്യോഗസ്ഥർ എത്തിയതറിഞ്ഞ് വഴിയോരക്കച്ചവടക്കാരിൽ ഏറെപേരും സാധനങ്ങൾ തിരക്കിട്ട് നീക്കി. വരുംദിവസങ്ങളിലും പരിശോധന തുടരുമെന്ന് അധികൃതർ അറിയിച്ചു. വെസ്റ്റ് പൊലീസ് സഹായത്തോടെ ആരോഗ്യവിഭാഗം ഇൻസ്പെക്ടർമാരായ അജിത് കുമാർ, ആഡ്ലി, കൃഷ്ണകുമാർ, ബിനു, സലിം എന്നിവർ നേതൃത്വത്തിലായിരുന്നു ഒഴിപ്പിക്കൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.