ഏറ്റുമാനൂര്‍: മീനച്ചിലാറിെൻറ തീരം കൈയേറി സ്വകാര്യവ്യക്തികള്‍ നട്ട കാര്‍ഷികവിളകള്‍ തിട്ടപ്പെടുത്തി ലേലം ചെയ്യാനുള്ള പ്രാഥമിക നടപടി ആരംഭിച്ചു. ഇതിെൻറ ഭാഗമായി പേരൂര്‍ വില്ലേജ് ഓഫിസര്‍ ബിന്ദു വി. നായരുടെ നേതൃത്വത്തിലുള്ള റവന്യൂ സംഘം വെള്ളിയാഴ്ച കൈയേറ്റഭൂമിയിലെ വിളകള്‍ പരിശോധിച്ചു. ഏറ്റുമാനൂര്‍ നഗരസഭ പരിധിക്കുള്ളില്‍ പേരൂര്‍ പൂവത്തുംമൂട് പാലം മുതല്‍ കിണറ്റിന്‍മൂട് തൂക്ക് പാലം വരെയുള്ള 35 ഏക്കറോളം ആറ്റുതീരമാണ് സ്വകാര്യവ്യക്തികള്‍ കൈയേറി നിർമാണപ്രവര്‍ത്തനങ്ങളും കൃഷിയും നടത്തിയിരുന്നത്. മീനച്ചിലാര്‍ സംരക്ഷണസമിതി പ്രസിഡൻറ് മോന്‍സി പേരുമാലിലിെൻറ നേതൃത്വത്തില്‍ നടന്ന സമരത്തിനൊടുവില്‍ കഴിഞ്ഞ ജനുവരിയില്‍ റവന്യൂ വകുപ്പ് ഈ സ്ഥലം സർവേ നടത്തി വീണ്ടെടുക്കുകയായിരുന്നു. കൈയേറി നടത്തിയ നിർമാണങ്ങൾ പൊളിച്ചുമാറ്റണമെന്നാവശ്യപ്പെട്ട് കഴിഞ്ഞദിവസം നോട്ടീസ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇൗ സ്ഥലത്തെ കാര്‍ഷികവിളകള്‍ തഹസില്‍ദാറുടെ നിർദേശപ്രകാരം വില്ലേജ് ഓഫിസര്‍ തിട്ടപ്പെടുത്താനെത്തിയത്. വെള്ളിയാഴ്ച നടന്ന പരിശോധനയില്‍ 2200 ചുവട് മരച്ചീനി ആറ്റുതീരത്തുണ്ടെന്ന് കണ്ടെത്തി. വിപണി വില അനുസരിച്ച് രണ്ടരലക്ഷം രൂപയുടെ മരച്ചീനി ഉണ്ടാവുമെന്ന് കണക്കാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.