കോട്ടയം: ട്രാക്ക് മാറിയെത്തിയ ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെ ആറു വയസ്സുകാരനും അമ്മക്കും വീണ് പരിക്കേറ്റു. പരശുറാം എക്സ്പ്രസിൽ കയറാൻ ശ്രമിക്കുന്നതിനിടെയാണ് മലപ്പുറം സ്വദേശിയായ അമ്മയും കുട്ടിയും വീണത്. മുൻ നിശ്ചയിച്ച പ്ലാറ്റ്ഫോമിൽനിന്ന് മാറിയെത്തിയ െട്രയിനിൽ കയറാനായി ട്രാക്കിലേക്ക് ഇറങ്ങുന്നതിനിടെ വിണാണ് ഇവർക്ക് പരിക്കേറ്റത്. കുട്ടിയുടെ തലയിൽ ആറ് കുത്തിക്കെട്ടുണ്ട്. അമ്മയുടെ മുട്ടിനും കൈക്കും മുറിവേറ്റു. ഞായറാഴ്ച രാവിലെ കോട്ടയം റെയിൽവേ സ്റ്റേഷനിലാണ് സംഭവം. രാവിലെ 9.30ന് എത്തേണ്ട പരശുറാം എക്സ്പ്രസ് 15 മിനിറ്റ് താമസിച്ചാണ് എത്തിയത്. ഒന്നാം പ്ലാറ്റ്ഫോമിൽ വരുമെന്നായിരുന്നു അറിയിപ്പ്. സ്റ്റേഷനിൽ ബോർഡിൽ എഴുതിയിരുന്നതും അന്വേഷണ വിഭാഗത്തിൽനിന്നുള്ള അറിയിപ്പും ഒന്നാം പ്ലാറ്റ്ഫോമിൽ എത്തുമെന്നായിരുന്നു. നൂറുകണക്കിനാളുകളാണ് െട്രയിൻ കാത്ത് ഒന്നാം പ്ലാറ്റ്ഫോമിൽ നിന്നിരുന്നത്. എന്നാൽ, െട്രയിൻ വന്നത് രണ്ടാം പ്ലാറ്റ്ഫോമിലാണ്. െട്രയിൻ ട്രാക്കിൽ കയറിയ ശേഷമാണ് റെയിൽവേ അനൗൺസ്മെൻറും ഉണ്ടായത്. ഇതേ തുടർന്ന് ഒന്നാം പ്ലാറ്റ്ഫോമിൽ നിന്നവർ രണ്ടാം പ്ലാറ്റ്ഫോമിലേക്ക് എത്താൻ ട്രാക്കിലേക്ക് ഇറങ്ങുകയായിരുന്നു. പരിക്കേറ്റ കുട്ടിയെ ജില്ല ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.