കോട്ടയം: കാത്തിരിപ്പിനും പ്രതിഷേധങ്ങൾക്കുമൊടുവിൽ കോട്ടയം ജില്ല ജനറൽ ആശുപത്രിയിലെ മോർച്ചറി നവീകരണത്തിന് നടപടികളാകുന്നു. നിലവിലുണ്ടായിരുന്ന നാല് ഫ്രീസറുകളും കേടായതോടെ ആശുപത്രിയിൽ മോർച്ചറി സൗകര്യമില്ലാത്ത സ്ഥിതിയാണ്. ഇതോടെ മൃതദേഹങ്ങൾ വാർഡുകളിൽ സൂക്ഷിക്കേണ്ട അവസ്ഥയായിരുന്നു. ജില്ല ഭരണകൂടം മുൻകൈയെടുത്താണ് പുതിയ െകട്ടിടവും ഫ്രീസർ അടക്കം സൗകര്യങ്ങളും ഒരുക്കുന്നതിനായി 3.15 കോടിയുടെ പദ്ധതി തയാറാക്കുന്നത്. ഏട്ട് ഫ്രീസറുകളോടുകൂടിയ പുതിയ മോർച്ചറിക്കാണ് രൂപരേഖ തയാറാക്കുന്നത്. പദ്ധതി ഉടൻ സർക്കാറിന് സമർപ്പിക്കാൻ തീരുമാനമായിട്ടുണ്ട്. ഏട്ട് ഫ്രീസറുകളിൽ രണ്ടെണ്ണം മൊബൈൽ മോർച്ചറിവേണമെന്ന നിർദേശവും സർക്കാറിന് സമർപ്പിക്കുന്ന പദ്ധതിയിൽ ഉൾപ്പെടുത്താൻ ധാരണയായിട്ടുണ്ട്. ജനറൽ ആശുപത്രിയിൽ മോർച്ചറി സൗകര്യം വരുന്നതോടെ മൃതദേഹങ്ങളുമായി കൊട്ടയം മെഡിക്കൽ കോളജിലേക്ക് നെേട്ടാട്ടമോടുന അവസ്ഥക്ക് പരിഹാരം കാണാൻ കഴിയും. കോട്ടയം നഗരസഭ പരിധിയിൽനിന്ന് ലഭിക്കുന്ന അജ്ഞാത മൃതദേഹങ്ങളും ഇവിടെ സൂക്ഷിക്കാനാകും. ആറുമാസം മുമ്പാണ് മോർച്ചറി പ്രവർത്തനം പൂർണമായും നിലച്ചത്. നേരേത്ത താൽക്കാലിക അറ്റകുറ്റപ്പണി നടത്തിവന്നിരുന്ന ഫ്രീസറുകൾ ഒടുവിൽ മരണപ്പെടുകയായിരുന്നു. േവണ്ടത്ര സജ്ജീകരണങ്ങളില്ലാതെ മറ്റ് വാർഡുകളുെട സമീപത്ത് സ്ഥിതിചെയ്യുന്ന കെട്ടിടം രോഗവാഹിനിയാകുമെന്നും ആശങ്കയുയർന്നിരുന്നു. നിലവിലെ മോർച്ചറി കെട്ടിടവും അപകടാവസ്ഥയിലാണ്. കാലപ്പഴക്കം ചെന്ന കെട്ടിടം അപകടഭീഷണി ഉയർത്തുന്നതായി രോഗികൾ പറയുന്നു. മഴ പെയ്താൽ കെട്ടിടം ചോർെന്നാലിക്കും. ഇവിടെ ആവശ്യത്തിന് വെളിച്ചവുമില്ല. 208 വർഷം പഴക്കമുള്ള ജില്ല ആശുപത്രിയിലെ ഏറ്റവും പഴക്കമേറിയ കെട്ടിടങ്ങളിലൊന്നിലാണ് മോർച്ചറി സ്ഥിതിചെയ്യുന്നത്. മോർച്ചറി സൗകര്യം നിലച്ചതോടെ പകരം സൗകര്യമൊരുക്കണമെന്ന ആവശ്യം ശക്തമായിരുന്നെങ്കിലും നടപടിയൊന്നുമായിരുന്നില്ല. പ്രതിഷേധം ശക്തമായതോടെയാണ് മോർച്ചറി നവീകരണത്തിന് നടപടികളായത്. അതിനിടെ, കോട്ടയം നഗരസഭയുടെ ചുമതലയിലായിരുന്ന കോട്ടയം ജനറൽ ആശുപത്രി കോട്ടയം ജില്ല പഞ്ചായത്തിന് നല്കിയതും വികസന പ്രതീക്ഷകൾ ഉയർത്തുന്നുണ്ട്. ജില്ല പഞ്ചായത്തിന് കൂടുതല്‍ ആരോഗ്യപദ്ധതികള്‍ ആവിഷ്കരിക്കാനും ഫണ്ട് അനുവദിക്കാനുമുള്ള സാധ്യത പരിഗണിച്ചാണ് സർക്കാർ ഉത്തരവിറക്കിയത്. നഗരസഭയുടെ കീഴിലായിരുന്നപ്പോള്‍ പൊതുമരാമത്ത് എന്‍ജിനീയറിങ് വിഭാഗം ഇല്ലാതിരുന്നത് ആശുപത്രിയുടെ പൊതുമരാമത്ത് ജോലികളെ പ്രതികൂലമായി ബാധിച്ചിരുന്നു. പുതിയ തീരുമാനത്തോടെ ഇത്തരം സാേങ്കതിക പ്രശ്നങ്ങൾക്ക് പരിഹാരമാകും. ഇത്തവണ ബജറ്റില്‍ ആശുപത്രി വികസനത്തിനായി ജില്ല പഞ്ചായത്ത് 50 ലക്ഷം രൂപ നീക്കിവെച്ചിരുന്നു. നവീകരണമല്ല പുതിയ കെട്ടിടങ്ങളാണ് ആശുപത്രിക്ക് ആവശ്യമെന്ന് ആശുപത്രി വികസനസമിതി അംഗം പി.കെ. ആനന്ദക്കുട്ടന് പറഞ്ഞു. നിലവില്‍ ഒന്നേമുക്കാൽ കോടി ചെലവിൽ ആശുപത്രിയിൽ പുതിയ അഡ്മിനിസ്ട്രേറ്റിവ് ബ്ലോക്കിെൻറ നിർമാണം നടക്കുന്നുണ്ട്. 9.8 ഏക്കറില്‍ 1811ലാണ് ആശുപത്രി സ്ഥാപിച്ചത്. പിന്നീട് കാര്യമായി വികസനമൊന്നും ആശുപത്രിയെ തേടിയെത്തിയിട്ടില്ല. ജനറൽ ആശുപത്രിക്കുവേണ്ട അടിസ്ഥാന സൗകര്യങ്ങളൊന്നുമില്ലെന്നും ആക്ഷേപമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.