ഏ​ബി​ൾ കോ​ട്ട​യ​ത്തി​െൻറ​ പേ​രി​ൽ ഭ​ര​ണ, പ്ര​തി​പ​ക്ഷ വാ​ക്​​പോ​ര്​

കോട്ടയം: പൊതുവിദ്യാഭ്യാസ സംരക്ഷണ പദ്ധതിയായ ഏബിൾ കോട്ടയത്തിെൻറപേരിൽ ഭരണ, പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ വാക്പോര്. കോട്ടയം ജില്ല പഞ്ചായത്ത് ബജറ്റ് അവലോകന ചർച്ചയിലാണ് ഏബിൾ കോട്ടയം നിറഞ്ഞുനിന്നത്. കഴിഞ്ഞ ബജറ്റിെൻറ ആവർത്തനമാണിതെന്നും ചില കൂട്ടിച്ചേർക്കലുകൾ മാത്രമാണുള്ളതെന്നും അപാകത പരിഹരിച്ചു പദ്ധതികൾക്കു രൂപംനൽകണമെന്നും പ്രതിപക്ഷ അംഗം അഡ്വ. കെ.രാജേഷ് പറഞ്ഞു. കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ച ഏബിൾ കോട്ടയം പദ്ധതി വിജയകരമായി നടപ്പാക്കാൻ കഴിഞ്ഞില്ലെന്നും രാജേഷ് കുറ്റപ്പെടുത്തി. പിന്നാലെ സംസാരിച്ച സെബാസ്റ്റ്യൻ കുളത്തിങ്കൽ നിർവഹണ ഉദ്യോഗസ്ഥയുടെ അനാസ്ഥയാണ് ഇൗ പദ്ധതി തകിടംമറിയാൻ കാരണമെന്ന് ആരോപിച്ചു. പദ്ധതി വിജയകരമായി മുന്നോട്ടുപോകുന്നതിനിടെ ഉദ്യോഗസ്ഥനെ സ്ഥലംമാറ്റിയതും തിരിച്ചടിയായെന്ന് അദ്ദേഹം ആരോപിച്ചു. ആരോപണം പിന്നീട് നേരിയ വാക്കേറ്റത്തിൽ കലാശിച്ചു. ‘വിശപ്പില്ലാ കോട്ടയം’ പോലുള്ള മുൻ ബജറ്റിലെ പ്രഖ്യാപനങ്ങൾ എവിടെപ്പോയെന്ന് പ്രതിപക്ഷ അംഗം പി. സുഗതൻ ചോദിച്ചു. കാർഷിക മേഖലയിലെ യന്ത്രവത്കരണം, മനോരോഗികൾക്ക് സൗജന്യ മരുന്ന്, പായൽ വാരാൻ പ്രത്യേക യന്ത്രം എന്നിവയടക്കമുള്ള പല പദ്ധതികളും മുൻ ബജറ്റിലുണ്ടായിരുന്നുവെന്നും എന്നാൽ, നടപ്പായില്ലെന്നും അദ്ദേഹം ആരോപിച്ചു. അതേസമയം, മികച്ച ബജറ്റാണ് ഇത്തവണത്തേതെന്ന് ഭരണപക്ഷ അംഗം സണ്ണി പാമ്പാടി പറഞ്ഞു. അഡ്വ. കെ.കെ. രഞ്ജിത്, അജിത് മുതിരമല, അനിത രാജു, ബെറ്റി റോയി, ജയേഷ്, ജെസിമോൾ മനോജ്, കല മങ്ങാട്, ലിസമ്മ ബേബി, മാഗി ജോസഫ്, മഹേഷ് ചന്ദ്രൻ, പെണ്ണമ്മ ജോസഫ്, സഖറിയാസ് കുതിരവേലി, ശശികല നായർ, ശോഭാ സലിമോൻ, വി.കെ.സുനിൽകുമാർ എന്നിവരും ചർച്ചയിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.