ജി​ല്ല പ​ഞ്ചാ​യ​ത്ത്​ ബ​ജ​റ്റ്​: ‘സ്മാ​ർ​ട്ട്’ ഗ്രാ​മ​സ​ഭ​ക​ളും യ​ന്ത്ര​വ​ത്കൃ​ത കൃ​ഷി പ​ദ്ധ​തി​ക​ളും

കോട്ടയം: ‘സ്മാർട്ട്’ ഗ്രാമസഭകളും കാർഷികമേഖലയിൽ ആധുനിക യന്ത്രവത്കൃത പദ്ധതികളുമടങ്ങുന്ന ജില്ല പഞ്ചായത്തിെൻറ ബജറ്റ് വൈസ് പ്രസിഡൻറ് മേരി സെബാസ്റ്റ്യൻ അവതരിപ്പിച്ചു. 280.72 കോടി വരവും 276.93 കോടി ചെലവും 3.78 കോടി നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റാണ് ചൊവ്വാഴ്ച രാവിലെ അവതരിപ്പിച്ചത്. നെൽകൃഷി, ജൈവകൃഷി എന്നിവ വ്യാപിപ്പിക്കാൻ 5.42 കോടി വകയിരുത്തി. വഴിയോര വിശ്രമകേന്ദ്രം നിർ‌മിക്കാൻ പഞ്ചായത്തുകൾക്ക് ധനസഹായം, ഉൾനാടൻ ജലഗതാഗതത്തിന് ധനസഹായം, വിവിധ പദ്ധതികൾക്ക് ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകൾക്ക് ധനസഹായം, ഭിന്നശേഷിക്കാരുടെ ക്ഷേമ തുടർപദ്ധതികൾക്ക് ധനസഹായം എന്നിവയും ബജറ്റിൽ നിർദേശിക്കുന്നു. അതേസമയം, ബജറ്റിലെ പല പദ്ധതികളും കഴിഞ്ഞ തവണത്തേതിെൻറ ആവർത്തനമാണെന്ന് പ്രതിപക്ഷം ആരോപിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.