കാഞ്ഞിരപ്പള്ളി: സ്വന്തമായി ഹെലികോപ്ടറുള്ള സ്‌കൂളിലാണ് പഠിക്കുന്നതെന്ന് ആനക്കല്ല് സെൻറ് ആൻറണീസ് പബ്ലിക് സ്‌കൂളിലെ വിദ്യാർഥികൾക്ക് ഇനി അഭിമാനപൂർവം പറയാം. കാഞ്ഞിരപ്പള്ളി സ്വദേശി നിര്‍മിച്ച ഹെലികോപ്ടര്‍ കാഞ്ഞിരപ്പള്ളി രൂപത അധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കൽ ചൊവ്വാഴ്ച സ്‌കൂളിന് സമര്‍പ്പിച്ചു. സ്‌കൂള്‍ അങ്കണത്തില്‍ വിദ്യാര്‍ഥികളെ കൂടാതെ നൂറുകണക്കിനാളുകള്‍ ഹെലികോപ്ടര്‍ കാണാന്‍ എത്തിയിരുന്നു. കാഞ്ഞിരപ്പള്ളി പൂതക്കുഴിയില്‍ ന്യൂ ഇന്ത്യ ലെയ്ത്ത് വര്‍ക്ഷോപ് നടത്തുന്ന ഡി. സദാശിവൻ (54) നിര്‍മിച്ചതാണ് ഹെലികോപ്ടര്‍. സെൻറ് ആൻറണീസ് സ്‌കൂള്‍ പ്രിന്‍സിപ്പൽ ഫാ. ഡെന്നിസ് നെടുംപതാലിെൻറ നിര്‍ദേശപ്രകാരമാണ് ഹെലികോപ്ടര്‍ നിര്‍മാണം ആരംഭിച്ചത്. രണ്ടുപേര്‍ക്ക് കയറാവുന്നതരത്തില്‍ നിര്‍മിച്ചിരിക്കുന്ന ഹെലികോപ്ടര്‍ കാണികള്‍ക്ക് കൗതുകവും ആവേശവും പകര്‍ന്നു. തറയില്‍നിന്ന് പറന്നുയരുന്നതൊഴികെ ബാക്കി എല്ലാ പ്രവര്‍ത്തനങ്ങളും സാധാരണ ഹെലികോപ്ടറിന് തുല്യമാണ്. ഏതാനും ദിവസത്തിനുള്ളില്‍ ഹെലികോപ്ടറിന് പറന്നുയരാന്‍ കഴിയുമെന്നാണ് സദാശിവന്‍ അവകാശപ്പെടുന്നത്. മാരുതികാറിെൻറ എന്‍ജിനും വ്യാവസായിക ആവശ്യത്തിന് ഉപയോഗിക്കുന്ന റിഡക്ഷൻ ഗിയറും മുന്‍വശത്തും വശങ്ങളിലും ആപ്പെ ഓട്ടോയുടെ ചില്ലുകളും ഉപയോഗിച്ചാണ് ഹെലികോപ്ടര്‍ തയാറാക്കിയത്. ഇരുമ്പ് തകിട് ഉപയോഗിച്ച് ബോഡി നിർമിച്ച് ചുമപ്പ് കളര്‍ നല്‍കി. പ്രൊപ്പല്ലറുകളും ഇവിടെ തന്നെയാണ് നിർമിച്ചത്. ഇരുമ്പു ഫ്രെയ്മില്‍ അലുമിനിയം തകിടുപൊതിഞ്ഞാണ് ലീഫുകള്‍ നിർമിച്ചിരിക്കുന്നത്. സ്‌കൂള്‍ മനേജര്‍ ഫാ. ഡൊമിനിക് കാഞ്ഞിരത്തിനാൽ, വൈസ് പ്രിന്‍സിപ്പൽ മനു കിളികൊത്തിപ്പാറ, ഫാ. നിവിന്‍ തകിടിപുറം എന്നിവര്‍ പങ്കെടുത്തു. സദാശിവന് സ്‌കൂള്‍ അധികൃതര്‍ പുരസ്‌കാരവും നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.