വലിയമംഗലത്ത് ബസ് മറിഞ്ഞ് 14 പേര്‍ക്ക് പരിക്ക്

ഈരാറ്റുപേട്ട: കളത്തൂക്കടവിന് സമീപം വലിയമംഗലത്ത് സ്വകാര്യ ബസ് കാനയിലേക്കു മറിഞ്ഞ് 14 യാത്രക്കാര്‍ക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല. തൊടുപുഴ-തുലാപ്പള്ളി റൂട്ടില്‍ ഓടുന്ന എല്‍.എം.എസ് ബസാണ് ബ്രേക്കിങ്ങിനിടെ തെന്നികുഴിയില്‍ വീണത്. ബസ് അമിതവേഗത്തിലായിരുന്നുവെന്ന് യാത്രക്കാര്‍ പറഞ്ഞു. 6.10ന് തൊടുപുഴയില്‍നിന്ന് പുറപ്പെട്ട ബസ് 6.35നാണ് കളത്തുക്കടവില്‍ അപകടത്തില്‍പെട്ടത്. 6.45ന് ഈരാറ്റുപേട്ടയില്‍ എത്തേണ്ടതായിരുന്നു. ഈരാറ്റുപേട്ട സ്വദേശികളായ കൈതക്കാട്ട് ഹുസൈന്‍ (40), വെട്ടിക്കല്‍ സത്താര്‍ (38), നിഷാദ് മുരിക്കുംമൂട്ടില്‍ (20), വെള്ളൂപ്പറമ്പില്‍ ഹസന്‍ (75), നിതിന്‍ഖാന്‍ കരോട്ടുപറമ്പില്‍ (18), സുധീര്‍ (39), അരയത്തനാല്‍ അമല്‍ സുരേഷ് (26), റസാഖ് (50), ആഷിഖ് (27), ഉണ്ണി (51), ചെങ്ങഴശ്ശേരില്‍ തലപ്പുലം രാജേഷ് (34), പുല്ലാനി ഓലിക്കല്‍ മറ്റപ്പള്ളി നിഖില്‍ ബാബു (20), ജോബി (37), ആസൈ (40) എന്നിവര്‍ക്കാണ് പരിക്ക്. ഇവരെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.