യോഗദിനത്തിെൻറ പേരിൽ നടക്കുന്നത് ഷോ -ജേക്കബ് തോമസ് യോഗദിനത്തിെൻറ പേരിൽ നടക്കുന്നത് ഷോ -ജേക്കബ് തോമസ് തിരുവനന്തപുരം: യോഗയുടെ അടിസ്ഥാനതത്വങ്ങൾ പാലിക്കാത്ത ഷോ മാത്രമാണ് യോഗദിനത്തിെൻറ പേരിൽ നടക്കുന്നതെന്ന് ഡി.ജി.പിയും െഎ.എം.ജി ഡയറക്ടറുമായ ജേക്കബ് തോമസ്. ഷോ കാണിക്കുന്നവർ യഥാർഥയോഗികളല്ല. കേരളത്തിൽ പരസ്യമായി മനുഷ്യരെ അടിക്കുന്നതും മൃഗങ്ങളെ കൊല്ലുന്നതുമൊക്കെ യോഗയുടെ അടിസ്ഥാന നിയമങ്ങൾക്കെതിരാണെന്നും ജേക്കബ് തോമസ് കൂട്ടിച്ചേർത്തു. കൃഷ്ണപിള്ള ഫൗണ്ടേഷൻ ഹാളിൽ യോഗദിനാചരണം ഉദ്ഘാടനം ചെയ്യവെയാണ് യോഗയുടെ അടിസ്ഥാനതത്വങ്ങളുപയോഗിച്ച് സമകാലിക കേരളത്തെ ജേക്കബ് തോമസ് വിശകലനംചെയ്തത്. യോഗയുടെ ഒന്നാംനിയമം അഹിംസ, രണ്ടാംനിയമം സത്യം, മൂന്നാംനിയമം ആസ്ഥേയ, മറ്റുള്ളവർക്ക് അർഹതപ്പെട്ട കാര്യങ്ങൾ സ്വീകരിക്കാൻ പാടില്ല എന്നാണ്. എന്നാൽ യോഗ പ്രചരിപ്പിക്കുന്നവർ ഇതൊന്നും നടപ്പാക്കുന്നില്ല. കൊള്ളക്കാർ പറയുന്നതാണ് കേരളത്തിൽ നടക്കുന്നത്. അങ്ങനെയല്ല നടക്കേണ്ടതെന്നാണ് താൻ 365 ദിവസവും പറയുന്നത്. അഴിമതിക്കെതിരായ പോരാട്ടവും യോഗയാണെന്ന് പറഞ്ഞാണ് ജേക്കബ് തോമസ് തെൻറ പ്രസംഗം നിർത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.