പാലാ: രാമപുരം ഗ്രാമപഞ്ചായത്ത് വാർഡ് 17ലെ പഴമല വാർഡിൽ ശ്രീരാമസ്വാമി ക്ഷേത്രത്തിന് സമീപം പ്രവർത്തിക്കുന്ന അംഗൻവാടി പാലവേലി ഷാപ്പിന് സമീപത്തേക്ക് മാറ്റിയതിൽ വ്യാപക പ്രതിഷേധം. ആർ.വി.എം യു.പി സ്കൂൾ, ഗവ. എൽ.പി സ്കൂൾ, രാമപുരത്ത് വാര്യർ പഠനകേന്ദ്രം, വായനശാല തുടങ്ങിയവ പ്രവർത്തിക്കുന്ന സ്ഥലത്തുനിന്ന് ഒരു കിലോമീറ്റർ ദൂരത്തേക്കാണ് അംഗൻവാടി മാറ്റിയത്. ഷാപ്പ് കൂടാതെ തൊട്ടടുത്ത് ഹോളോബ്രിക്സ് കമ്പനിയും പ്രവർത്തിക്കുന്നുണ്ട്. സിമൻറും പൊടിപടലങ്ങളും കുട്ടികൾക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന ആശങ്കയിലാണ് രക്ഷാകർത്താക്കൾ. വാണിജ്യ ആവശ്യത്തിനുവേണ്ടി നിർമിച്ച സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിലേക്കാണ് മാറ്റിയത്. പഴമല വാർഡിൽ നേരേത്ത പ്രവർത്തിച്ചിരുന്ന അംഗൻവാടിക്ക് സമീപം മുണ്ടപ്ലാക്കൽ േത്രസ്യക്കുട്ടി അഗസ്തി രണ്ടുവർഷം മുമ്പ് മൂന്ന് സെൻറ് സ്ഥലം സൗജ്യമായി നൽകുകയും ജില്ല പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് കെട്ടിട നിർമാണം പൂർത്തിയാക്കുകയും ചെയ്തിട്ടുണ്ട്. അവിടേക്ക് അംഗൻവാടി മാറ്റാൻ തീരുമാനിച്ചതിനിെടയാണ് പുതിയമാറ്റം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.