ചങ്ങനാശ്ശേരി: താലൂക്കിലെ മൂന്നാംഘട്ട റേഷന്‍ കാര്‍ഡ് വിതരണം റേഷന്‍ കടകള്‍ വഴിയും പ്രത്യേക സെൻറർ വഴിയും ഞായറാഴ്ച മുതല്‍ ആരംഭിക്കും. വിതരണം രാവിലെ 9.30 മുതല്‍ വൈകീട്ട് അഞ്ചുവരെ. റേഷന്‍ കാര്‍ഡ് ഒന്നിന് മുന്‍ഗണന വിഭാഗത്തിന് 50 രൂപയും പൊതുവിഭാഗത്തിന് 100- രൂപയുമാണ്. പ്രയോറിറ്റി എ.എ.വൈ റേഷ ന്കാര്ഡുകള് പട്ടികവര്‍ഗ വിഭാഗത്തിൽപെട്ട വിഭാഗങ്ങള്‍ക്ക് സൗജന്യമാണ്. ആ വിഭാഗത്തിലുള്ളവർ തെളിയിക്കുന്നതിനുവേണ്ട രേഖകള്‍ ഹാജരാക്കണം. ഞായറാഴ്ച: എ.ആര്.ഡി 149, 152, 182, 171 എന്നീ റേഷന്‍ കടകളിലെ കാനം സെൻറ് ജയിംസ് സി.എസ്.ഐ ചര്‍ച്ച് പാരീഷ്ഹാള്‍, എ.ആര്.ഡി 166 കടയിലെ മണിമല കണ്ണന്താനം ബില്‍ഡിങ്, 151, 157 റേഷന്‍ കടയിലെ ഇടയിരക്കപ്പുഴ തേജസ്സ് ഓഡിറ്റോറിയം, എ.ആര്.ഡി 143ാം നമ്പർ വാഴൂർ വൈ.എം.സി.എ ഹാളിലും നടക്കും. തിങ്കളാഴ്ച 38ാം നമ്പർ കടയിലെ വെരൂർ പബ്ലിക് ലൈബ്രറി, എ.ആര്.ഡി 39, 41 കടയിലെ ചീരന്‍ചിറ സെൻറ് ജോർജ് കാര്ത്തോലിക് ചര്‍ച്ച്, എ.ആർ.ഡി 36ാം നമ്പർ വടക്കേക്കര സെൻറ് മേരീസ് ചര്‍ച്ച് പാരീഷ്ഹാൾ, എ.ആര്.ഡി ഒന്നാംനമ്പർ പറേല്പള്ളി പാരീഷ് ഹാൾ, എ.ആർ.ഡി 26, 80 കടയിലെ ഇത്തിത്താനം സെൻറ് മേരീസ് ചര്‍ച്ച്, എ.ആർ.ഡി 169ാം നമ്പർ ചെത്തിപ്പുഴ തിരുഹൃദയ പള്ളി പാരീഷ് ഹാൾ, എ.ആര്.ഡി 142, 148 എന്നീ റേഷന്‍ കടയിലെ ചാമംപതാൽ ഫാത്തിമ മാത ചര്‍ച്ച് പാരീഷ്ഹാൾ എന്നിവിടങ്ങളിൽ നടക്കും. 15ന് രാവിലെ മുതല്‍ എ.ആര്.ഡി 95ാം നമ്പർ വാകത്താനം എം.ജി.എം ഹാള്‍, എ.ആര്.ഡി 88, 97 കടയിലെ ജറുസലേം പള്ളി ഓഡിറ്റോറിയം, ജറുസലേം മൗണ്ട്, എ.ആര്.ഡി 74ാം നമ്പർ മലകുന്നം പൊടിപ്പാറ പള്ളി ഹാള്‍, എ.ആര്.ഡി 87ാം നമ്പർ ഇരവുചിറ സെൻറ് മേരീസ് പാരീഷ്ഹാള്‍, എ.ആർ.ഡി 91ാം നമ്പർ നാലുന്നാക്കൽ സെൻറ് അദയാസ് യാക്കോബ ഹാള്‍, എ.ആര്.ഡി 173, 176ാം നമ്പർ ഇടപ്പള്ളി സാംസ്കാരിക നിലയം എന്നിവിടങ്ങളിൽ നടക്കുമെന്ന് താലൂക്ക് സപ്ലൈ ഒാഫിസർ പി.ബി. അജി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.