കോട്ടയം: കഞ്ചാവ് കേസിൽ ജയിലിലായ പ്രതിയുടെ വീട്ടിൽനിന്ന് മയക്കുമരുന്ന് ഗുളികകൾ കണ്ടെടുത്തു. മേലുകാവ് എരുമപ്ര ഭാഗത്ത് പാറശ്ശേരിൽ സാജെൻറ (30) വീട്ടിൽനിന്നാണ് 31 മയക്കുമരുന്ന് ഗുളികകൾ ലഭിച്ചത്. രഹസ്യവിവരം ലഭിച്ചതിെൻറ അടിസ്ഥാനത്തിൽ ഇൗരാറ്റുപേട്ട ജുഡീഷ്യൽ ഒന്നാം ക്ലാസ് കോടതിയുടെ സർച്ച് വാറേൻറാടുകൂടി പാലാ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എം.എൻ. ശിവദാസിെൻറ നേതൃത്വത്തിലായിരുന്നു പരിശോധന. വിദ്യാർഥികളും യുവാക്കളും മയക്കുമരുന്നായി ദുരുപയോഗം ചെയ്യുന്ന ഇൗ ഗുളികകൾ മനോരോഗ ചികിത്സക്കായി ഉപയോഗിക്കുന്നതാണ്. ഡോക്ടറുടെ കുറിപ്പടിയുടെ അടിസ്ഥാനത്തിൽ നിയന്ത്രണങ്ങൾക്ക് വിേധയമായി വിൽപന നടത്തേണ്ട ഗുളികകളാണ് ഇവ. സംഭവത്തിൽ സാജനെതിരെ കേസെടുത്തു. ഇയാൾ ഈമാസം അഞ്ചിന് അടിമാലി നാർകോട്ടിക് സ്ക്വാഡ് കണ്ടെടുത്ത ഒരു മയക്കുമരുന്നു കേസിൽ ഉൾപ്പെട്ട് മൂവാറ്റുപുഴ ജയിലിൽ റിമാൻഡിൽ കഴിയുകയാണ്. പ്രതി സാജൻ ഉപയോഗിച്ചിരുന്ന കിടപ്പുമുറിയിൽ തലയണക്കടിയിൽ ഒളിപ്പിച്ചുവെച്ച നിലയിലാണ് ഗുളികകൾ കണ്ടെടുത്തത്. പ്രതി നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയും ക്വേട്ടഷൻ സംഘാംഗവുമാണ്. റിട്ട. ഗവ. ഉദ്യോഗസ്ഥരായ മാതാപിതാക്കൾ ഇയാളുടെ ശല്യം കാരണം തമിഴ്നാട്ടിലേക്ക് താമസം മാറ്റിയതായി എക്സൈസ് പറഞ്ഞു. പരിശോധനയിൽ പ്രിവൻറിവ് ഒാഫിസർമാരായ ബിനോദ് കെ.ആർ, സാബു മാത്യു, സിവിൽ എക്സൈസ് ഒാഫിസർമാരായ വിപിൻ പി. രാജേന്ദ്രൻ, സ്റ്റാൻലി ചാക്കോ, പ്രസാദ് പി.ആർ, സജിത് സി. മോഹൻ, സോജി മാത്യു എന്നിവരും പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.