കോട്ടയം: കേരളത്തെ പിന്നോട്ടു നയിക്കുന്ന മദ്യനയത്തിനെതിരെ യു.ഡി.എഫ് ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ഉമ്മന്‍ ചാണ്ടി. യു.ഡി.എഫ് ജില്ല നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഈമാസം 15ന് എല്ലാ നിയോജക മണ്ഡലങ്ങളിലും യു.ഡി.എഫിെൻറ നേതൃത്വത്തില്‍ ജനകീയ സദസ്സുകള്‍ സംഘടിപ്പിച്ചാണ് പ്രക്ഷോഭത്തിനു തുടക്കം. ജൂലൈ ഒന്നിനു സെക്രേട്ടറിയറ്റിലേക്കും കലക്ടറേറ്റുകളിലേക്കും മാര്‍ച്ചും ധര്‍ണയും നടത്തും. ജനകീയ സദസ്സിനു മുന്നോടിയായി യു.ഡി.എഫ് നിയോജക മണ്ഡലം മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ യോഗം ചേരും. പൂഞ്ഞാർ- 11ന് വൈകീട്ടു നാലിനു മുണ്ടക്കയം സര്‍വിസ് കോ-ഓപറേറ്റിവ് ബാങ്ക് ഹാൾ, പുതുപ്പള്ളി- 12ന് ഉച്ചക്ക് 12നു വിജയപുരം സര്‍വിസ് സഹകരണ ബാങ്ക് ഓഡിറ്റോറിയം, ചങ്ങനാശ്ശേരി- 12ന് വൈകീട്ട് മൂന്നിന് അര്‍ക്കാഡിയ ഹോട്ടൽ, കാഞ്ഞിരപ്പള്ളി- 13ന് വൈകീട്ട് അഞ്ചിനു കോണ്‍ഗ്രസ് ഓഫിസ്, പാലാ- 13 വൈകീട്ടു നാലിന് അമ്പാടി ഹോട്ടൽ, കടുത്തുരുത്തി- 13നു വൈകീട്ട് 5.30നു കോണ്‍ഗ്രസ് ഓഫിസ്, വൈക്കം- 13നു വൈകീട്ടു നാലിനു കോണ്‍ഗ്രസ് ഓഫിസ് എന്നിങ്ങനെ യോഗം ചേരും. ഡി.സി.സി പ്രസിഡന്റ് ജോഷി ഫിലിപ്പ് അധ്യക്ഷതവഹിച്ചു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തി. ജോസഫ് വാഴയ്ക്കന്, അഡ്വ. ടോമി കല്ലാനി, ലതിക സുഭാഷ്, പി.എം. ഷരീഫ്, യു.ഡി.എഫ് ജില്ല കണ്‍വീനര്‍ എം.ജി. മധുസൂദനന്, സണ്ണി തോമസ്, സലിം മോടയില്‍, ബിജു മറ്റപ്പള്ളി, കെ.പി.സി.സി ഭാരവാഹികളായ ജെയ്സണ്‍ ജോസഫ്, ജി, രതികുമാര്‍, ഫിലിപ്പ് ജോസഫ്, പി.എ. സലിം, നാട്ടകം സുരേഷ്, പി.എസ്. രഘുറാം, അസീസ് ബഡായി സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.