കാഞ്ഞിരപ്പള്ളി: പുതിയ റേഷൻ കാര്‍ഡ് വിതരണം ജില്ലയിൽ ആരംഭിച്ചു. കാഞ്ഞിരപ്പള്ളി താലൂക്കുതല വിതരണോദ്ഘാടനം താലൂക്ക് സപ്ലൈ ഓഫിസര്‍ ഇസ്മായില്‍ നിര്‍വഹിച്ചു. വ്യാഴാഴ്ച ആരംഭിച്ച വിതരണം ഈ മാസം 28 വരെയുണ്ടാകും. ആദ്യദിവസം കാഞ്ഞിരപ്പള്ളി മേഖലയിലെ നാല് റേഷന്‍ കടകളിലെ 1463 കാര്‍ഡുകളാണ് വിതരണത്തിനുണ്ടായിരുന്നത്. ഇതില്‍ 1336 എണ്ണം ഉടമകള്‍ കൈപ്പറ്റി. വെള്ളിയാഴ്ച അഞ്ച് റേഷന്‍ കടകളിലെ 2042 കാര്‍ഡാണ് വിതരണത്തിനുണ്ടായിരുന്നത്. ശനിയാഴ്ച മുണ്ടക്കയം മേഖലയിലെ ആറ് റേഷൻ കടകളിൽപെടുന്ന 2039 കാര്‍ഡാണ് വിതരണം ചെയ്യുന്നത്. എ.ആര്.ഡി 66, 82, 73, 87 നമ്പര്‍ റേഷന്‍ കടകളിലെ കാര്‍ഡുവിതരണം രാവിലെ 10മുതല്‍ വരിക്കാനി എസ.്എന്‍ ഇംഗ്ലീഷ് മീഡിയം സ്കൂളിലും 45, 89 കടകളിലെ വിതരണം മുണ്ടക്കയം സെൻറ് ജോസഫ്സ് എച്ച്.എസിലും നടത്തും. രാവിലെ 10മുതല്‍ വൈകീട്ട് നാലുവരെയാണ് വിതരണം. ഉടമയോ കാര്‍ഡില്‍ ഉള്‍പ്പെട്ട ആരെങ്കിലുമോ നിലവിലെ കാര്‍ഡും ഫോട്ടോ പതിച്ച ഏതെങ്കിലും തിരിച്ചറിയല്‍ രേഖയുമായി എത്തി പുതിയത് കൈപ്പറ്റണം. എ.എ.വൈ മുന്‍ഗണന കാര്‍ഡുകള്‍ക്ക് 50 രൂപയും മുന്‍ഗണനേതര, മുന്‍ഗണനേതര സബ്സിഡി കാര്‍ഡുകള്‍ക്ക് 100 രൂപയും ഈടാക്കും. എ.എ.വൈ, മുന്‍ഗണന വിഭാഗത്തിലെ പട്ടികവര്‍ഗ വിഭാഗത്തിൽപെട്ട കാര്‍ഡ് ഉടമകള്‍ക്ക് സൗജന്യമായി ലഭിക്കും. ഇവര്‍ തെളിവിന് ഏതെങ്കിലും തിരിച്ചറിയില്‍ രേഖ ഹാജരാക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.