കോട്ടയം: സ്കൂൾ തുറക്കലും മഴയും ഒത്തുചേർന്നതോടെ കോട്ടയം നഗരം ഗതാഗതക്കുരുക്കിൽ മുങ്ങി. രാവിലെയും വൈകീട്ടും കഞ്ഞിക്കുഴി, ബേക്കർ ജങ്ഷൻ, നാഗമ്പടം, ശാസ്ത്രി റോഡ്, ലോഗോസ് എന്നിവിടങ്ങളിലും വിവിധ സ്കൂളുകളുടെ മുന്നിലും കുരുക്ക് മുറുകി. ബസ് സ്റ്റോപ്പുകളിലും സ്റ്റാൻഡുകളിലും വിദ്യാർഥികൾ കൂട്ടത്തോടെ എത്തിയതോടെ വൻ തിരക്കാണ് അനുഭപ്പെട്ടത്. സ്കൂൾ വാഹനങ്ങൾക്കുപുറെമ കുട്ടികളുമായി മറ്റു വാഹനങ്ങളും നിരത്തിലിറക്കിയത് കുരുക്കിന് ആക്കംകൂട്ടി. ഇതിനിടെ, പെയ്ത മഴയിൽ നഗരത്തിലെയും സമീപപ്രദേശങ്ങളിലെയും റോഡുകളിലെ വെള്ളക്കെട്ടും പ്രശ്നം സൃഷ്ടിച്ചു. നാഗമ്പടം സീസർ പാലസ് ജങ്ഷനിലും മുനിസിപ്പൽ പാർക്കിന് എതിർവശത്തും ബേക്കർ ജങ്ഷനിലും വെള്ളക്കെട്ട് കാൽനടക്കാർക്ക് തടസ്സമായി. നാഗമ്പടത്ത് മേൽപാലവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് കുരുക്കിനിടയാക്കിയത്. മേൽപാലം നിർമാണത്തിെൻറ ഭാഗമായി നിർമിച്ച കൽക്കെട്ട് എം.സി റോഡിലേക്കിറങ്ങിനിൽക്കുന്നതാണ് പ്രധാനപ്രശ്നം. നാഗമ്പടം സ്റ്റേഡിയം ഗാലറിയോടുചേർന്ന ഭാഗത്തെ റോഡിന് സംരക്ഷണഭിത്തിയില്ലാത്തതും അപകടസാധ്യത വർധിപ്പിക്കുന്നു. പാലം നിർമാണത്തിനാവശ്യമായ നിർമാണസാമഗ്രികൾ കൂട്ടിയിടുന്നതും ഗതാഗതതടസ്സത്തിന് കാരണമാകുന്നു. ഇതോടെ, ബേക്കർ ജങ്ഷൻമുതൽ നാഗമ്പടം ക്ഷേത്രംവരെ ഭാഗങ്ങളിൽ വാഹനങ്ങളുടെ നീണ്ടനിരയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.