ഏറ്റുമാനൂര്‍: ശബരിമലയില്‍ ജൂണ്‍ 25ന് നടക്കുന്ന സ്വർണക്കൊടിമരത്തിെൻറ പുനഃപ്രതിഷ്ഠയുടെ ഭാഗമായി കൊടിമരത്തിെൻറ മുകളില്‍ പ്രതിഷ്ഠിക്കുന്ന വാജിവാഹനത്തിെൻറയും കൊടിമരച്ചുവട്ടില്‍ സ്ഥാപിക്കുന്ന അഷ്ടദിക് പാലകരുടെയും ശില്പങ്ങൾ എത്തിക്കുന്നതിനുള്ള രഥഘോഷയാത്ര ഞായറാഴ്ച രാവിലെ 11ന് തിരുനക്കര ക്ഷേത്രത്തില്‍ എത്തും. ഉച്ചക്ക് 12ന് നാഗമ്പടം, കുമാരനല്ലൂര്‍ എന്നിവിടങ്ങളിലും ഒരു മണിക്ക് ഏറ്റുമാനൂരിലും വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കും. ഉച്ചക്ക് രണ്ടിന് കിടങ്ങൂര്‍, കടപ്പാട്ടൂര്‍, ചിറക്കടവ് വഴി 5.30ന് എരുമേലിയിലും 7.30ന് നിലക്കലും 8.30ന് പമ്പയിലും എത്തും. പമ്പയില്െവച്ച് ശിൽപങ്ങളില് സ്വർണം പൂശും. ഞായറാഴ്ച രാവിലെ എട്ടിന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡൻറ് പ്രയാര്‍ ഗോപാലകൃഷ്ണന്, അംഗങ്ങളായ കെ. രാഘവന്, അജയ് തറയില്‍ എന്നിവര്‍ ചേര്‍ന്ന് ദീപം കൊളുത്തുന്നതോടെ പരുമലയില്നിന്നാണ് ഘോഷയാത്ര പുറപ്പെടുന്നത്. പരുമല അനന്തന് ആചാരിയാണ് ശിൽപങ്ങള് പഞ്ചലോഹത്തില്‍ നിർമിച്ചത്. ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡൻറ് എന്‍. പീതാംബരക്കുറുപ്പ്, വാഴൂര്‍ തീർഥപാദാശ്രമത്തിലെ സ്വാമി വിജയബോധാനന്ദ, കെ. സുരേഷ്കുറുപ്പ് എം.എൽ.എ തുടങ്ങിയവരുടെ നേതൃത്വത്തില്‍ താലപ്പൊലി, വാദ്യഘോഷങ്ങള്‍ എന്നിവയോടെ ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തിലേക്ക് ആനയിക്കും. 2016 ആഗസ്റ്റ് 26-ന് ഏറ്റുമാനൂരില്‍ നടന്ന ദേവസ്വം ബോര്‍ഡ് യോഗമാണ് ശബരിമലയിൽ കൊടിമരം പുനഃപ്രതിഷ്ഠിക്കാന്‍ തീരുമാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.