ചില്ലിക്കൊമ്പനെ ആക്രമിച്ച കേസിൽ കരാറുകാരൻ കീഴടങ്ങി

മൂന്നാർ: കണ്ണൻ ദേവൻ കമ്പനി ചെണ്ടുവരൈ ഫാക്ടറിക്ക് സമീപം കൊല്ലപ്പെട്ട ചില്ലിക്കൊമ്പനെ ആക്രമിച്ച കേസിൽ ഒരാൾ വനം പാലകർക്ക് മുന്നിൽ കീഴടങ്ങി. കണ്ണൻ ദേവൻ കമ്പനി എല്ലപ്പെട്ടി എസ്റ്റേറ്റിൽ സജീവാണ് (59) കീഴടങ്ങിയത്. ഇയാളുടെ ഉടമസ്ഥതയിലാണ് എക്സ്കവേറ്റർ പ്രവർത്തിച്ചിരുന്നത്. കേസുമായി ബന്ധപ്പെട്ട് വാഹനത്തി​െൻറ ൈഡ്രവറെ വനം വകുപ്പ് പിടികൂടി അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടിരുന്നു. കഴിഞ്ഞ ദിവസം ഫാക്ടറിക്കുള്ളിൽ പ്രവേശിച്ച ചില്ലിക്കൊമ്പനെന്ന കാട്ടാനയെ എക്സ്കവേറ്റർ ഉപയോഗിച്ച് ആക്രമിക്കുകയും ആന തൊട്ടടുത്ത ദിവസം െചരിയുകയും ചെയ്തു. ശ്വാസകോശത്തിനേറ്റ ക്ഷതമാണ് മരണകാരണമെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഇരുവർക്കുമെതിരെ വനപാലകർ കേസെടുത്തത്. കരാറുകാരൻ സജീവിനെ അറസ്റ്റ് ചെയ്യുന്നതിന് സംഘം നടപടി സ്വീകരിച്ചെങ്കിലും ഇയാൾ കോടതിയെ സമീപിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം കോടതി മുൻകൂർ ജാമ്യം അനുവദിച്ചതോടെയാണ് ദേവികുളം റേഞ്ച് ഓഫിസർ നിബു കിരണിന് മുന്നിൽ സജീവ് കീഴടങ്ങിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.