ആർ.സി.ഇ.പി കർഷകവിരുദ്ധ രാജ്യാന്തര കരാറിനെതിരെ കർഷകർ സംഘടിക്കണം -ഇൻഫാം കോട്ടയം: കാർഷിക മേഖലക്ക് വൻ പ്രഹരമേൽപിക്കുന്ന ആർ.സി.ഇ.പി കരാറുമായി മുന്നോട്ടുപോകാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തിനെതിരെ രാജ്യത്തെ കർഷകസംഘടനകളും കർഷകാഭിമുഖ്യമുള്ള രാഷ്ട്രീയ പാർട്ടികളും സംഘടിക്കണമെന്ന് ഇൻഫാം സെക്രട്ടറി ജനറൽ വി.സി. സെബാസ്റ്റ്യൻ ആവശ്യപ്പെട്ടു. ഹൈദരാബാദിൽ സമാപിച്ച ആർ.സി.ഇ.പി 19-ാം റൗണ്ട് ചർച്ചകൾ തുടർ നടപടികൾക്ക് ഇന്ത്യ പച്ചക്കൊടികാട്ടി. അടച്ചമുറിയിൽ നടത്തിയ ചർച്ചകളുടെ വിശദാംശങ്ങൾ സംസ്ഥാനങ്ങളുമായി കൂടിയാലോചന നടത്താതെയും പാർലമെൻറിലും പൊതുസമൂഹത്തിലും പങ്കുെവക്കാതെയും രഹസ്യമാക്കിവെക്കുന്നത് ജനാധിപത്യസംവിധാനത്തെ അവഹേളിക്കുന്നതാണ്. ജീവൻ രക്ഷ മരുന്നുകളുടെ കുത്തക ആഗോളകമ്പനികൾക്ക് തീറെഴുതുന്ന സാഹചര്യമാണ്. കൂടാതെ, ഇറക്കുമതി ചെയ്യുന്ന കാർഷികോൽപന്നങ്ങൾക്കും ഇന്ത്യയിലെ കർഷകരുടെ ഉൽപന്നങ്ങൾക്കും ഒരേ നയവും നിയമങ്ങളും ബാധകമാകുന്ന നിർേദശവും വലിയ ഭവിഷ്യത്ത് ക്ഷണിച്ചുവരുത്തും. വിലത്തകർച്ചമൂലം ആത്്മഹത്യയിൽ കർഷകർ എത്തിയിരിക്കുമ്പോൾ രാജ്യത്തെ ശവപ്പറമ്പാക്കാനുള്ള സർക്കാർ നീക്കം അംഗീകരിക്കാനാകില്ല. ഇൻഫാമിെൻറ നേതൃത്വത്തിൽ വിവിധ കേന്ദ്രങ്ങളിൽ ആർ.സി.ഇ.പി കരാറും കാർഷികമേഖലയിലെ പ്രതിസന്ധികളെക്കുറിച്ചും വിശീകരണ സമ്മേളനങ്ങളും ജനകീയ ബോധവത്കരണ പരിപാടികളും സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.