കിഡ്നി വെൽഫെയർ സൊസൈറ്റി ഇനി താലൂക്ക് അടിസ്ഥാനത്തിൽ --മന്ത്രി ജലീൽ തിരൂർ: കിഡ്നി വെൽഫെയർ സൊസൈറ്റികൾ താലൂക്ക് അടിസ്ഥാനത്തിൽ പുനഃസംഘടിപ്പിക്കുമെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി ഡോ. കെ.ടി. ജലീൽ. തിരൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതോടെ ജില്ല അടിസ്ഥാനത്തിലുള്ള സൊസൈറ്റികൾ ഇല്ലാതാകുമെന്നും ഇതുസംബന്ധിച്ച ഉത്തരവ് വൈകാതെയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. രോഗികളുടെ എണ്ണം വർധിച്ചതിനാൽ ആളുകൾക്ക് പ്രാദേശികമായി ബന്ധപ്പെടാൻ സാധിക്കുമെന്നതും വിഭവസമാഹരണം എളുപ്പമാകുമെന്നതുമാണ് പുതിയ മാറ്റത്തിെൻറ നേട്ടം. ജില്ല പഞ്ചായത്തുകളിൽ പ്രാതിനിധ്യമുള്ള രാഷ്ട്രീയ പാർട്ടി പ്രതിനിധികളെയും സാമൂഹിക-സാംസ്കാരിക സംഘടന പ്രതിനിധികളെയുമാണ് താലൂക്ക് അടിസ്ഥാനത്തിലുള്ള സൊസൈറ്റികളിൽ ഉൾപ്പെടുത്തുക. ഇവയുടെ പ്രവർത്തനവും ലോക്കൽ ഫണ്ട് ഓഡിറ്റിങ്ങിനുൾെപ്പടെ വിധേയമാകും. ഇതോടെ സൊസൈറ്റികളുടെ പ്രവർത്തനം കൂടുതൽ സുതാര്യമാകും. ആളുകൾക്ക് സൊസൈറ്റി പ്രവർത്തനം താഴെത്തട്ടിൽ ലഭ്യമാകും. ഇവ രൂപവത്കരിക്കുന്നത് വരെ നിലവിലെ രീതി തുടരും. ഗുണഭോക്താക്കളിൽ അനർഹർ കടന്നുകൂടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കും. നിലവിലുള്ളവയിൽ അനർഹരുണ്ടെങ്കിൽ അവരെ നീക്കം ചെയ്യും. കിഡ്നി വെൽഫെയർ സൊസൈറ്റികൾക്കായി സ്കൂളുകളിൽനിന്നും തദ്ദേശ സ്ഥാപനങ്ങളിൽനിന്നും നൽകുന്ന പണംപോലും ഓഡിറ്റിങ്ങിന് വിധേയമാകണം. തദ്ദേശ സ്ഥാപനങ്ങളുടെ വിഹിതം താലൂക്ക് സമിതികൾക്ക് നൽകണമെന്ന ഉത്തരവ് പുറപ്പെടുവിക്കുമെന്നും ജലീൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.