പാലാ: ബസിൽ കൺസഷൻ നൽകാത്തതിനെച്ചൊല്ലി രാമപുരത്ത് സംഘർഷം. പൊലീസ് മർദജച്ചെന്ന് ഡി.വൈ.എഫ്.ഐ നേതാവ്. തങ്ങളെ ഡി.വൈ.എഫ്.ഐ നേതാവാണ് മർദിച്ചതെന്ന് രാമപുരം സി.ഐയും എസ്.ഐയും. ഇരുകൂട്ടരുടെയും പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പാലാ ഡിവൈ.എസ്.പി വി.ജി. വിനോദ്കുമാർ പറഞ്ഞു. സംഭവത്തിൽ ഡി.വൈ.എഫ്.െഎ നേതാവ് വിഷ്ണുവിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചു. വ്യാഴാഴ്ച രാവിലെ 8.45നാണ് സംഭവങ്ങൾക്ക് തുടക്കം. രാമപുരം റൂട്ടിൽ ഓടുന്ന തുഷാരം ബസിൽ വിദ്യാർഥികൾക്ക് കൺസഷൻ നൽകാത്തതു സംബന്ധിച്ച് ചോദ്യംചെയ്യാൻ ഡി.വൈ.എഫ്.ഐ നേതാവ് എൻ.ആർ. വിഷ്ണുവും എസ്.എഫ്.ഐയിൽപെട്ട ചില വിദ്യാർഥികളും എത്തി. ബസ് തടഞ്ഞ് ജീവനക്കാരുമായി സംസാരിച്ച് മടങ്ങിപ്പോരാനൊരുങ്ങേവ എസ്.എഫ്.ഐ രാമപുരം കോളജ് യൂനിറ്റ് സെക്രട്ടറി ബാലുവിനെ പൊലീസ് കൈേയറ്റം ചെയ്തെന്ന് വിഷ്ണു പറയുന്നു. ഇത് ചോദ്യംചെയ്യുന്നതിനിടെ പൊലീസ് ജീപ്പിലേക്ക് വലിച്ചിടുകയും രാമപുരം ടൗണിലൂടെ ജീപ്പിൽ കൊണ്ടുപോയി എസ്.ഐയും സി.ഐയും ചേർന്ന് ക്രൂരമായി മർദിച്ചതായും വിഷ്ണു പരാതിപ്പെട്ടു. വിവരമറിഞ്ഞ് സി.പി.എം നേതാക്കളും ഡി.വൈ.എഫ്.ഐ പ്രവർത്തകരും രാമപുരം സ്റ്റേഷനിൽ തടിച്ചുകൂടിയത് സംഘർഷാവസ്ഥയുണ്ടാക്കി. ഇതിനിടെ, വിഷ്ണുവിനെ പൊലീസ് ജാമ്യത്തിൽ വിട്ടു. തുടർന്ന് നേതാക്കൾ ഇടപെട്ട് വിഷ്ണുവിനെ രാമപുരം ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാമപുരം സി.ഐയുടെ പ്രവൃത്തികൾ പൊലീസ് സേനക്ക് അപമാനമാണെന്നുകാട്ടി മേലുദ്യോഗസ്ഥർക്ക് പരാതി നൽകിയതിെൻറ വൈരാഗ്യം മൂലമാണ് സി.ഐ ക്രൂരമായി മർദിച്ചതെന്നും വിഷ്ണു പറയുന്നു. ഇതേസമയം, പിഴകിൽ മോഷണക്കേസ് അന്വേഷിക്കാൻ പോയി മടങ്ങിവരേവ രാമപുരം ടൗണിൽ തുഷാരം ബസ് വിദ്യാർഥികൾ തടഞ്ഞിട്ടിരിക്കുന്നതും ആളുകൾ കൂടിനിൽക്കുന്നതും കണ്ട് വിവരം തിരക്കിയപ്പോൾ വിഷ്ണു തട്ടിക്കയറിയെന്ന് രാമപുരം സി.ഐ ബാബുക്കുട്ടൻ പറയുന്നു. ജീപ്പിലുണ്ടായിരുന്ന വനിത പൊലീസ് ഉൾപ്പെടെയുള്ളവരോട് ഇയാൾ അസഭ്യം പറയുകയും ഭീഷണി മുഴക്കുകയും ചെയ്തു. തുടർന്ന് വിഷ്ണുവിനെ പൊലീസ് ജീപ്പിൽ കയറ്റാൻ ശ്രമിക്കേവ ഇയാൾ കൈയിൽ കടിക്കുകയും എസ്.ഐയുടെ നെയിം ബോർഡ് വലിച്ചുപറിച്ച് കൈേയറ്റം നടത്തുകയും ചെയ്തു. ഒടുവിൽ കൈയിൽ പിടിച്ച് ജീപ്പിലേക്ക് വിഷ്ണുവിനെ വലിച്ചുകയറ്റിയെന്നും മർദിച്ചിട്ടില്ലെന്നും സി.െഎ പറഞ്ഞു. രാമപുരം ടൗണിൽ നടന്ന സംഭവത്തിന് നിരവധി ദൃക്സാക്ഷികൾ ഉണ്ടെന്നും പൊലീസ് പറയുന്നു. ഇരുവിഭാഗത്തിെൻറയും മൊഴിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത് അന്വേഷണം നടത്താൻ ജില്ല പൊലീസ് മേധാവി എൻ. രാമചന്ദ്രൻ പാലാ ഡിവൈ.എസ്.പി വി.ജി. വിനോദ്കുമാറിന് നിർേദശം നൽകി. സംഭവത്തിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിൽ രാമപുരം പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. മാർച്ചിനിടിയിലൂടെ കടന്നുവന്ന ഒരു ഓട്ടോയുടെ ചില്ല് തകർത്തു. കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് സി.പി.എം രാമപുരം ലോക്കൽ സെക്രട്ടറി എം.ഡി. ജാൻറിഷ് ആവശ്യപ്പെട്ടു. സംഭവത്തെക്കുറിച്ച് പൊലീസ് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.