കോട്ടയം: ആർ.എസ്.എസ് ആചാര്യൻ ഹെഡ്‌ഗേവാറിനെ മനോരമ പ്രസിദ്ധീകരണത്തിൽ സ്വാതന്ത്ര്യസമര സേനാനിയാക്കിയെന്നാരോപിച്ച് കോട്ടയത്തെ മനോരമയുടെ ഓഫിസിലേക്ക് കാമ്പസ് ഫ്രണ്ട് മാര്‍ച്ച് നടത്തി. ജില്ല കമ്മിറ്റി അംഗം എം.കെ. നിസാമുദ്ദീന്‍ വിഷയാവതരണം നടത്തി. ജില്ല സെക്രട്ടറി അന്‍സല്‍ അസീസ് സംസാരിച്ചു. റിയാസ് ചങ്ങനാശ്ശേരി, അജ്മല്‍ അന്‍സാരി, അജ്മല്‍ പത്തനാട് എന്നിവര്‍ നേതൃത്വം നല്‍കി. സർക്കാർ നടപടി സ്വീകരിക്കണമെന്ന് മുണ്ടക്കയം: പാട്ടക്കാലാവധി കഴിഞ്ഞ റബർ മരങ്ങൾ മുറിച്ചുമാറ്റുന്നതിൽ നിയമനടപടി നേരിടുന്നതിനാൽ എസ്റ്റേറ്റ് തൊഴിലാളികൾ ജോലിയില്ലാതെ ദുരിതത്തിലാണെന്നും സർക്കാർ അതിവേഗ നടപടി സ്വീകരിക്കണമെന്നും അഖില കേരള പ്ലാേൻറഷൻ ലേബർ യൂനിയൻ ആവശ്യപ്പെട്ടു. സ്വകാര്യ എസ്റ്റേറ്റുകൾ റവന്യൂ ഭൂമിയാണെന്ന് കണ്ടെത്തിയതോടെയാണ് മരം മുറിക്കൽ ഉൾപ്പെടെയുള്ള നടപടികൾ മരവിപ്പിച്ചത്. തൊഴിലാളികളെ പ്രതിസന്ധിയിൽനിന്ന് രക്ഷിക്കാൻ സർക്കാർ തയാറാകണമെന്നാണ് ലേബർ യൂനിയെൻറ ആവശ്യം. യൂനിയൻ വൈസ് പ്രസിഡൻറ് സലിം ജി. മോടയിൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഇ.വി. തങ്കപ്പൻ, സിജു കൈതമറ്റം, എൻ.ജെ. റോജിമോൻ, ഷാജഹാൻ ചെറുവള്ളി എന്നിവർ സംസാരിച്ചു. കെ.എ.ടി.എഫ് ധർണ നടത്തി കോട്ടയം: കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ ജില്ല കമ്മിറ്റി ആഭിമുഖ്യത്തിൽ ഡി.ഡി.ഇ ഓഫിസ് ധർണ നടത്തി. സർവിസിലുള്ള മുഴുവൻ അധ്യാപകർക്കും ശമ്പളവും ജോലി സംരക്ഷണവും ഉറപ്പുവരുത്തുക, ഹയർ സെക്കൻഡറിയിൽ ഭാഷ പഠന സൗകര്യം പുനഃസ്ഥാപിക്കുക, ഭാഷ അധ്യാപക വിദ്യാർഥി അനുപാതം കുറയ്ക്കുക, 12 പീരിയഡുള്ള ഭാഷ അധ്യാപകർക്ക് ഫുൾടൈം തസ്തിക അനുവദിക്കുക, ഭാഷ അധ്യാപകരുടെ ഹെഡ്മാസ്റ്റർ പ്രമോഷൻ യാഥാർഥ്യമാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ. മുസ്ലിംലീഗ് ജില്ല സെക്രട്ടറി പി.എസ്. ബഷീർ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് സെയ്തുമുഹമ്മദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. മുനിസിപ്പൽ കൗൺസിലർ കുഞ്ഞുമോൻ കെ. മേത്തർ മുഖ്യപ്രഭാഷണം നടത്തി. മുഹമ്മദ് യാസിൻ സ്വാഗതവും മുഹമ്മദ് നജാഫ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.