കാഞ്ഞിരപ്പള്ളി: ടൗണില്‍ സുരക്ഷക്കായി പുനഃസ്ഥാപിച്ച നിരീക്ഷണകാമറകള്‍ പ്രഹസനമായി. പുതുതായി 16 കാമറക സ്ഥാപിെച്ചങ്കിലും പ്രവര്‍ത്തിക്കുന്നത് നാലെണ്ണം മാത്രം. അറ്റകുറ്റപ്പണി നടത്താതിരുന്നതിനാൽ നശിച്ച നിരീക്ഷണകാമറകള്‍ രണ്ടുവര്‍ഷത്തിനു ശേഷമാണ് പഞ്ചായത്ത് പുനഃസ്ഥാപിക്കാൻ കരാര്‍ നല്‍കിയത്. ഈ മാസം ആദ്യവാരം കാമറകളും കേബിളുകളും മാറ്റിസ്ഥാപിച്ച് പ്രവര്‍ത്തനക്ഷമമാക്കാനുള്ള നടപടിയാണ് ആരംഭിച്ചത്. എന്നാല്‍, മുഴുവന്‍ കാമറകളും പുനഃസ്ഥാപിക്കാന്‍ കരാര്‍ ഏറ്റെടുത്തവര്‍ക്ക് സാധിച്ചില്ല. തകരാര്‍ പരിഹരിക്കാനും പുതിയവ സ്ഥാപിക്കാനും ഗ്രാമപഞ്ചായത്ത് 4.80 ലക്ഷം രൂപയുടെ കരാറാണ് കെല്‍ട്രോണിന് നല്‍കിയത്. മുഴുവന്‍ ജോലികളും തീര്‍ത്തശേഷമാകും തുക കൈമാറുകയെന്ന് പഞ്ചായത്ത് അധികൃതര്‍ അറിയിച്ചിരുന്നു. കാഞ്ഞിരപ്പള്ളി ടൗണിലെ നിരീക്ഷണകാമറകള്‍ പുനഃസ്ഥാപിക്കുന്നത് പൂര്‍ത്തിയാക്കാതെ കരാറെടുത്തവര്‍ മറ്റു സ്ഥലങ്ങളിലേക്ക് പോയതാണ് പണി പൂര്ത്തിയാകത്തതിെൻറ കാരണമെന്ന് പഞ്ചായത്ത് അധികൃതര്‍ പറഞ്ഞു. രണ്ടുദിവസത്തിനുള്ളില്‍ കാമറകള്‍ പ്രവര്‍ത്തനക്ഷമമാക്കി നല്‍കുമെന്ന് കമ്പനി അറിയിച്ചതായി പഞ്ചായത്ത് പ്രസിഡൻറ് ഷക്കീല നസീര്‍ അറിയിച്ചു. പേട്ടക്കവലയിലെ മൂന്നും സിവില്‍ സ്റ്റേഷന്‍ പരിസരത്തെ ഒരു കാമറയും മാത്രമാണ് നിലവില്‍ പ്രവര്‍ത്തിക്കുന്നത്. നഗരത്തിെൻറ പ്രധാനഭാഗങ്ങളിലെ ദൃശ്യങ്ങള്‍ രാത്രിയും പകലും പൊലീസ് സ്‌റ്റേഷനില്‍ ലഭ്യമാകുന്ന രീതിയിലാണ് കാമറ സ്ഥാപിച്ചത്. ട്രാഫിക് കുറ്റകൃത്യങ്ങള്‍ മുതല്‍ മാലിന്യ തള്ളുന്നതുവരെ പ്രശ്‌നങ്ങളില്‍ പൊലീസിന് കുറ്റക്കാരെ കണ്ടെത്താന്‍ ടൗണിലെ കാമറകള്‍ സഹായകമാകും. പേട്ട ജങ്ഷന്‍, ബസ് സ്റ്റാന്‍ഡ് എന്നിവിടങ്ങളില്‍ മൂന്നുവീതവും തിരക്കേറിയ കെ.കെ. റോഡില്‍ മൂന്നിടങ്ങളിലും സിവില്‍ സ്‌റ്റേഷന്‍ പരിസരത്തും കുരിശുങ്കല്‍ ജങ്ഷനിലും പുത്തനങ്ങാടി റോഡില്‍ കെ.എസ്.ഇ.ബി ജങ്ഷന് സമീപവും ഗ്രോട്ടോ ജങ്ഷനിലും തമ്പലക്കാട് റോഡിലുമാണ് കാമറ സ്ഥാപിച്ചത്. കാറിടിച്ച് വഴിയാത്രക്കാരന് പരിക്ക് കാഞ്ഞിരപ്പള്ളി: കാറിടിച്ച് വഴിയാത്രക്കാരന് പരിക്ക്. പരിക്കേറ്റ കൊടുവന്താനം കൊരട്ടിപറമ്പില്‍ ശിവദാസിനെ (55) കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ടിന് ടൗണിൽ ദേശീയപാതയില്‍ പേട്ടക്കവലയില്‍ റോഡ് കടക്കുന്നതിനിടെ മുണ്ടക്കയം ഭാഗത്തുനിന്നെത്തിയ കാർ ഇടിക്കുകയായിരുന്നു. ഇതേ കാറില്‍ ശിവദാസിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.