തൊടുപുഴ: ഹെവി ഡ്രൈവർ ജോലി വാഗ്ദാനം ചെയ്ത് വിസനൽകി യുവാക്കളിൽനിന്ന് ലക്ഷങ്ങൾ തട്ടിയശേഷം സൗദിയിൽ എത്തിച്ച് കബളിപ്പിച്ചതായി പരാതി. സൗദിയിൽ കഠിന ജോലിചെയ്ത് ദുരിതത്തിലായ യുവാക്കളെ ഇന്ത്യൻ എംബസിയും പ്രവാസി മലയാളികളും ചേർന്നാണ് നാട്ടിലെത്തിച്ചത്. ഇതുസംബന്ധിച്ച് കുമ്മംകല്ല്, വണ്ണപ്പുറം സ്വദേശികൾക്കെതിരെയാണ് വണ്ണപ്പുറം സ്വേദശികൾ തൊടുപുഴ പൊലീസിൽ പരാതി നൽകിയത്. മേയ് 29നാണ് ഇവരെ നെടുമ്പാശ്ശേരിയൽനിന്ന് സൗദിയിലേക്ക് കയറ്റിവിട്ടത്. 40,000 രൂപ ശമ്പളവും സൗജന്യ ഭക്ഷണവും താമസവും വാഗ്ദാനം ചെയ്താണ് സൗദി യിലെത്തിച്ചതെന്ന് യുവാക്കളുടെ പരാതിയിൽ പറയുന്നു. ഇതിന് ഏജൻറുമാർ ഒന്നരലക്ഷം രൂപവീതം കൈപ്പറ്റി. എറണാകുളെത്ത ട്രാവൽ ഏജൻസി മുഖേനയാണ് വിസ നൽകിയത്. സൗദിയിലെത്തിയ യുവാക്കൾക്ക് മണ്ണുകോരലും ചെടിനനക്കലും ട്രാക്ടർ ഓടിക്കലുമായിരുന്നു ജോലി. ശമ്പളമായി ലഭിച്ചത് 19,500 രൂപ മാത്രമാണെന്നും പരാതിയിൽ പറയുന്നു. തിക്താനുഭവത്തെക്കുറിച്ച് വിസ വാങ്ങിക്കൊടുത്ത ഏജൻറുമാരെ അറിയിച്ചെങ്കിലും മോശം പെരുമാറ്റമാണ് ഉണ്ടായതേത്ര. ഇവർ ബന്ധുക്കളെയും മറ്റും അറിയിച്ചതിനെത്തുടർന്ന് ഇന്ത്യൻ എംബസിയിൽ പരാതി നൽകി. തുടർന്ന് എംബസി അധികൃതരും പ്രവാസികളും ചേർന്നാണ് ഇവർക്ക് തിരികെ കേരളത്തിലെത്താൻ സൗകര്യം ഒരുക്കിയത്. പരാതി പരിശോധിച്ചുവരുന്നതായി തൊടുപുഴ എസ്.ഐ വി.സി. വിഷ്ണുകുമാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.