ബഥനി ആശ്രമം ആര്​ സ്ഥാപിച്ചു; ശതാബ്‌ദി നിറവിലെത്തിയിട്ടും ഉത്തരമാകുന്നില്ല

കോട്ടയം: ബഥനി ആശ്രമം ശതാബ്‌ദി നിറവിലെത്തിനിൽക്കെ സ്ഥാപകനെ ചൊല്ലി വീണ്ടും തർക്കം. പെരുനാട് മുണ്ടൻമലയിലെ ബഥനി ആശ്രമം സ്ഥാപിച്ചത് അലക്സിയോസ് മാർ തേവോദോസിയോസ് മെത്രാപ്പോലീത്തയാണെന്ന് ഒാർത്തഡോക്സ് സഭ അവകാശപ്പെടുേമ്പാൾ ഇതിൽ വിയോജിച്ച് മലങ്കര കത്തോലിക്ക സഭ രംഗത്തെത്തി. ബഥനി ആശ്രമ സ്ഥാപകൻ ഫാ. പി.ടി. ഗീവറുഗീസ് ഒ.െഎ.സിയാണെന്ന് (പിന്നീട് ആർച്ച് ബിഷപ്പായ ഗീവർഗീസ് മാർ ഇൗവാനിയോസ്) മലങ്കര കത്തോലിക്ക സഭക്ക് കീഴിലുള്ള ബഥനി സന്യാസി സമൂഹം പറയുന്നു. ബഥനി ആശ്രമത്തി​െൻറ ശതാബ്‌ദി ആഘോഷ പരിപാടികൾക്ക് അടുത്തിടെ ഒാർത്തഡോക്സ് സഭ തുടക്കമിട്ടിരുന്നു. ഇതി​െൻറ ഭാഗമായി ബഥനി സ്ഥാപകൻ അലക്സിയോസ് മാർ തേവോദോസിയോസ് എക്സലൻസി അവാർഡ് പ്രഖ്യാപിച്ചു. കഴിഞ്ഞദിവസം ഇതുസംബന്ധിച്ച് വാർത്ത മാധ്യമങ്ങളിൽ വന്നു. ഇതോടെയാണ് വിയോജിപ്പുമായി മലങ്കര കത്തോലിക്ക സഭ രംഗത്തെത്തിയത്. ചരിത്രത്തെ വളച്ചൊടിക്കുന്നുവെന്നാണ് ഇവരുടെ ആരോപണം. കത്തോലിക്ക സഭയിലേക്ക് മടങ്ങുന്നതി​െൻറ ഭാഗമായി പെരുനാട് മുണ്ടൻമലയിലെ ആശ്രമം ഒാർത്തഡോക്സ് സഭക്ക് നൽകി പി.ടി. ഗീവറുഗീസ് മലയിറങ്ങുകയായിരുന്നു. ആശ്രമസ്ഥാപകൻ പി.ടി. ഗീവറുഗീസ് തന്നെയായിരുന്നുവെന്നതിന് തെളിവുകളുണ്ടെന്നും കോട്ടയം ബഥനി ആശ്രമം ജനറലേറ്റ് സെക്രട്ടറി ജനറൽ ഫാ. ആൻറണി പടിപ്പുരക്കൽ പറഞ്ഞു. ഫാ. പി.ടി ഗീവറുഗീസിന് റമ്പാൻ പട്ടം നൽകിയതിനുശേഷം അദ്ദേഹത്തെ അഭിനന്ദിക്കുകയും ആശീർവദിക്കുകയും ചെയ്ത് അന്നത്തെ നിരണം ഭദ്രാസനാധിപനും പിന്നീട് കാതോലിക്കയുമായ ഗീവർഗീസ് മാർ ഗ്രീേഗ്രാറിയോസ് എഴുതിയ കത്തും ഇവർ ചൂണ്ടിക്കാട്ടുന്നു. ഇതിൽ ബഥനി ആശ്രമം സ്ഥാപിച്ചത് പി.ടി. ഗീവറുഗിസാണന്ന് പറയുന്നുണ്ട്. റമ്പാൻ പട്ടം സ്വീകരിച്ചതോടെ മാർ ഇവാനിയോസായ ഫാ. ഗീവറുഗീസിനൊപ്പം വൈദികരിലൊരാളായി തേവോദോസിയോസ് ഉണ്ടായിരുന്നുവെന്ന് ഫാ. ആൻറണി പടിപ്പുരക്കൽ വ്യക്തമാക്കുന്നു. എന്നാൽ, ഇവരുെട വാദങ്ങളെല്ലാം ഒാർത്തഡോക്സ് സഭ തള്ളുകയാണ്. 1918ൽ ബഥനി ആശ്രമം സ്ഥാപിക്കുേമ്പാൾ മാർ ഇൗവാനിയോസ് (ഫാ. ഗീവറുഗീസ്) കൊൽക്കത്തയിൽ പഠിക്കുകയായിരുന്നുവെന്ന് ശതാബ്ദി ജനറൽ കൺവിനറും ഒാർത്തഡോക്സ് പക്ഷക്കാരനുമായ ഫാ. ബെഞ്ചമിൻ ഒ.ഐ.സി പറയുന്നു. കൊൽക്കത്തയിൽ പഠിക്കുേമ്പാഴാണ് അലക്സിയോസ് മാർ തേവോദോസിയോസും മാർ ഇൗവാനിയോസും ചേർന്ന് ആശ്രമം എന്ന ആശയം രൂപപ്പെടുത്തിയത്. പിന്നീട് തേവോദോസിയോസ് എത്തിയാണ് കുടിൽ സ്ഥാപിച്ചത്. ഇൗ സംഘത്തിൽ മാർ ഇൗവാനിയോസി​െൻറ സഹോദരൻ മത്തായി പണിക്കർ ഉണ്ടായിരുന്നു. പിന്നീട് ഇൗവാനിയോസ് സഭയിൽനിന്ന് വിട്ടുപോയി. ഇൗ സാഹചര്യത്തിൽ എങ്ങനെ സ്ഥാപകനായി അദ്ദേഹത്തി​െൻറ പേരും പറയുമെന്നും ഇവർ ചോദിക്കുന്നു. നേരേത്ത ഒാർത്താഡോക്സ് സഭയിലായിരുന്ന മാർ ഇൗവാനിയോസി​െൻറ നേതൃത്വത്തിൽ മലങ്കര കത്തോലിക്ക സഭക്ക് രൂപംനൽകുകയായിരുന്നു. ഇതിനുശേഷം ആശ്രമസ്ഥാപനവുമായി ബന്ധപ്പെട്ട് ഇരുസഭകളും അഭിപ്രായഭിന്നതയിലായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.