ചങ്ങനാശ്ശേരി: ബംഗാള്‍ മാള്‍ഡ സ്വദേശിനി തസ്ലിമ (22) പായിപ്പാട്ടുള്ള വാടകവീട്ടില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം തുടരുന്നു. പൊലീസ് കസ്റ്റഡിയിലെടുത്ത യുവതിക്കൊപ്പം താമസിച്ചിരുന്ന ബംഗാള്‍ സ്വദേശി റൂഹൂലിനെ (42) ചോദ്യംചെയ്യുകയാണ്. അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. ഇയാള്‍ ചോദ്യങ്ങളോട് കാര്യമായി പ്രതികരിക്കാത്തത് പൊലീസിനെ കുഴക്കുന്നു. കഴുത്തില്‍ പാടുള്ളതുകൊണ്ട് കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയതോ യുവതി ആത്മഹത്യക്ക് ശ്രമിച്ചതോ ആകാമെന്നാണ് പൊലീസ് പറയുന്നത്. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചശേഷമെ ഇക്കാര്യത്തിൽ വ്യക്തത വരൂവെന്ന് പൊലീസ് അറിയിച്ചു. തിങ്കളാഴ്ച രാവിലെ 10.30ഓടെയാണ് പായിപ്പാട് വെള്ളാപ്പള്ളി കീഴടി ഭാഗത്തു വാടകവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. റൂഹൂലിനെ തിങ്കളാഴ്ച വൈകീട്ട് നാലിന് എറണാകുളം സൗത് റെയില്‍വേ സ്റ്റേഷനിൽനിന്ന് ആര്‍.പി.എഫ് പിടികൂടി തൃക്കൊടിത്താനം പൊലീസിന് കൈമാറുകയായിരുന്നു. ചൊവ്വാഴ്ച യുവതിയുടെ മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ പോസ്റ്റുമോർട്ടം നടത്തി. കോട്ടയം എസ്.പി രാമചന്ദ്രെൻറ മേല്‍നോട്ടത്തില്‍ ചങ്ങനാശ്ശേരി ഡിവൈ.എസ്.പി ആര്‍. ശ്രീകുമാര്‍, ചങ്ങനാശ്ശേരി സി.ഐ കെ.പി. വിനോദ്, തൃക്കൊടിത്താനം എസ്.ഐ റിച്ചാര്‍ഡ് വര്‍ഗീസ് എന്നിവരുടെ നേതൃത്വത്തിലാണ് കേസ് അന്വേഷണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.