ചങ്ങനാശ്ശേരി: ഇതര സംസ്ഥാന യുവതിയെ താമസസ്ഥലത്ത് കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. ബംഗാള്‍ മാൾഡ രത്തുവ തെക്കന മജുരാക്കോട് തസ്‌ലിമയാണ് (22) കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഇവര്‍ക്കൊപ്പം കഴിഞ്ഞിരുന്ന മാള്‍ഡ സ്വദേശി റൂഹുലിനെ (42) പൊലീസ് കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച രാവിലെ 10.30ന് പായിപ്പാട്-മല്ലപ്പള്ളി റോഡില്‍ വെള്ളാപ്പള്ളി കവലക്കു സമീപം കീഴടി ഭാഗത്തെ വാടകവീട്ടിലാണ് തസ്‌ലിമയെ മരിച്ച നിലയിൽ കണ്ടത്. കൊലപാതകത്തിനു ശേഷം ബംഗാളിലേക്ക് കടക്കാന്‍ ശ്രമിച്ച റുഹൂലിനെ എറണാകുളം റെയില്‍വേ സ്റ്റേഷനില്‍നിന്ന് ആര്‍.പി.എഫ് പിടികൂടുകയായിരുന്നു. ഇയാള്‍ക്ക് നാട്ടില്‍ ഭാര്യയും മക്കളും ഉള്ളതായി ഒപ്പം താമസിച്ചവര്‍ പറയുന്നു. തസ്‌ലിമ രണ്ടുമാസം ഗര്‍ഭിണിയാണ്. തസ്ലിമയുടെ കഴുത്തില്‍ പാടുണ്ട് എന്നാല്‍, ശരീരത്തില്‍ മുറിവുകളോ മറ്റു പാടുകളോ ഇല്ല. ഏതാനും മാസം മുമ്പാണ് തസ്‌ലിമ പായിപ്പാട് എത്തുന്നത്. റുഹൂലിനും മറ്റ് ആറ് ഇതര സംസ്ഥാന തൊഴിലാളികള്‍ക്കുമൊപ്പമാണ് തസ്‌ലിമ വാടകവീട്ടില്‍ താമസിച്ചിരുന്നത്. തിങ്കളാഴ്ച രാവിലെ 10.30ഒാടെ റൂഹുല്‍ ഒപ്പം താമസിച്ചിരുന്ന മറ്റുള്ളവരോട് തസ്ലിമക്ക് പനിയാണെന്നും മരുന്നുവാങ്ങാന്‍ പോവുകയാണന്നും വീട്ടിലെത്തി യുവതിയെ നോക്കണമെന്നും ഫോണില്‍ വിളിച്ചറിയിച്ചതായി സുഹൃത്തുക്കള്‍ പറഞ്ഞു. ഇതേ തുടര്‍ന്ന് വീട്ടിലെത്തിയ സുഹൃത്തുക്കള്‍ കതകില്‍ തട്ടി വിളിച്ചിട്ടും തുറക്കാതെ വന്നതിനെത്തുടര്‍ന്ന് അകത്തുകയറി നോക്കിയപ്പോള്‍ യുവതി അനക്കമില്ലാതെ കിടക്കുന്നതാണ് കണ്ടെതെന്നും ഇതേ തുടര്‍ന്ന് വീട്ടുടമയെയും പൊലീസിനെയും വിവരം അറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് മരണം സ്ഥിരീകരിച്ചത്. ഇവരുടെ മുറിയില്‍ ഉണ്ടായിരുന്ന ടി.വി, ഫാന്‍ എന്നിവ നഷ്ടപ്പെട്ടതിനാല്‍ പഴയ സാധനങ്ങള്‍ വില്‍ക്കുന്ന കടകളിലേക്കും അന്വേഷണം വ്യാപിപ്പിച്ച് സംസ്ഥാനത്തെ എല്ലാ സ്റ്റേഷനുകളിലേക്കും ഇയാളുടെ ഫോട്ടോ അയച്ചുകൊടുത്തുമുള്ള പഴുതടച്ച അന്വേഷണത്തിലാണ് എട്ടുമണിക്കൂറിനുള്ളില്‍ പ്രതി പിടിയിലായത്. യുവതിയെ ഇയാള്‍ ക്രൂരമായി മർദിക്കുകയും സ്ത്രീയുടെ നിലവിളി രാത്രി പലപ്പോഴും കേട്ടിരുന്നതായി നാട്ടുകാര്‍ പറയുന്നു. പരിമിത സ്ഥലസൗകര്യമുള്ള വീട്ടിലാണ് ഏഴ് പുരുഷന്മാരും യുവതിയും കഴിഞ്ഞിരുന്നത്. ജൂണിൽ തൃക്കൊടിത്താനം പൊലീസ് തയാറാക്കിയ ഇതര സംസ്ഥാന തൊഴിലാളി ഡാറ്റാബാങ്കിലും ഇവരുടെ വിവരമില്ല. ചങ്ങനാശ്ശേരി ഡിവൈ.എസ്.പി ആര്‍. ശ്രീകുമാര്‍, എസ്.ഐ കെ.പി. വിനോദ്, തൃക്കൊടിത്താനം എസ്.ഐ റിച്ചാര്‍ഡ് വര്‍ഗീസ് എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് മേല്‍നടപടി സ്വീകരിച്ചു. ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തിയിരുന്നു. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍. KTG57 paipad Photo thasleema and ruhul കൊല്ലപ്പെട്ട തസ്‌ലിമയും കസ്റ്റഡിയിലായ റുഹൂലും
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.