ന്യൂഡൽഹി: ഇസ്രായേൽ സന്ദർശനവേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫലസ്തീനിലെ റാമല്ലയിൽനിന്ന് തനിക്ക് വെള്ളം കിട്ടാനുണ്ടോ എന്ന് പരിഹസിച്ചതിനെ പ്രതിപക്ഷം രാജ്യസഭയിൽ രൂക്ഷമായി വിമർശിച്ചു. ബിന്യമിൻ നെതന്യാഹുവുമായുള്ള സ്വകാര്യ സംഭാഷണവേളയിലാണ് മോദി ഇങ്ങനെ ചോദിച്ചതെന്ന് യൂറോപ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്െതന്ന് ശൂന്യവേളയിൽ വിഷയം ഉന്നയിച്ച കോൺഗ്രസ് നേതാവ് ആനന്ദ് ശർമ കുറ്റപ്പെടുത്തി. ഇന്ത്യ പതിറ്റാണ്ടുകളായി തുടരുന്ന നയം തിരുത്തിയെന്ന് മാത്രമല്ല, ഫലസ്തീനെ അപമാനിക്കുന്ന തരത്തിൽ മോദി സംസാരിക്കുകയും ചെയ്തതിനെക്കുറിച്ച് സർക്കാർ പ്രസ്താവന നടത്തണമെന്ന് ആനന്ദ് ശർമ ആവശ്യപ്പെട്ടു. എന്നാൽ, ഇക്കാര്യം തനിക്ക് നിർദേശിക്കാനാവില്ലെന്ന് ഉപാധ്യക്ഷൻ പി.ജെ. കുര്യൻ പറഞ്ഞു. എ.കെ. ആൻറണിയും അംബിക സോണിയും ആനന്ദ് ശർമക്ക് പിന്തുണയുമായെത്തിയിട്ടും കുര്യൻ നിലപാടിൽ ഉറച്ചുനിന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.