മമ്മൂട്ടിയുടെ ഇഷ്​ട നമ്പര്‍ ഇനി ദുല്‍ഖറിന് സ്വന്തം

കാക്കനാട്: നടന്‍ മമ്മൂട്ടിയുടെ ഇഷ്ട വാഹന നമ്പര്‍ മകനും യുവനടനുമായ ദുല്‍ഖര്‍ സല്‍മാന്‍ സ്വന്തമാക്കി. തിങ്കളാഴ്ച എറണാകുളം ആര്‍.ടി ഓഫിസില്‍ നടന്ന നമ്പർ ലേലത്തില്‍ വാശിയേറിയ പോരാട്ടത്തിലൂടെ ഇഷ്ടനമ്പറായ കെ.എ ല്‍. 07 സി.എല്‍ 369 ദുല്‍ഖര്‍ സ്വന്തമാക്കിയത്. ത​െൻറ പുതിയ ഫോക്സ് വാഗണ്‍ പോളോയ്ക്കു വേണ്ടിയാണ് ദുല്‍ഖര്‍ സി.എല്‍ സീരിസില്‍പ്പെട്ട നമ്പറിനായി അപേക്ഷ നല്‍കിയത്. എന്നാല്‍, ഇതേ നമ്പറിനായി രണ്ടുപേര്‍ കൂടി രംഗത്തുവന്നതോടെ ലേലം നടത്താന്‍ ആര്‍.ടി.ഒ തീരുമാനിക്കുകയായിരുന്നു. പിതാവി​െൻറ ഇഷ്ട നമ്പര്‍ കൈവിട്ടു പോകാതിരിക്കാന്‍ കൊണ്ട് പിടിച്ച ശ്രമത്തിലായിരുന്നു മകന്‍. ലേലത്തില്‍ പങ്കെടുത്ത ദുല്‍ഖറി​െൻറ പ്രതിനിധി 30,000 രൂപക്കാണ് നമ്പര്‍ നേടിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.