കൈയേറ്റം ഒഴിപ്പിക്കലിന്​ പിന്തുണ; നെടുങ്കണ്ടം ടൗണി​​െൻറ മുഖ​ഛായ മാറുന്നു

നെടുങ്കണ്ടം: കൈയേറ്റം ഒഴിപ്പിക്കുന്നതിന് ഉൗർജിത നടപടി സ്വീകരിച്ചതോടെ നെടുങ്കണ്ടം ടൗണി​െൻറ മുഖഛായ മാറുന്നു. അനധികൃത നിർമാണങ്ങൾ ഒഴിപ്പിക്കുകയും പൊതുജന പങ്കാളിത്തത്തോടെ പലരും സ്വയം പൊളിച്ചുനീക്കുന്നതും കഴിഞ്ഞദിവസവും തുടർന്നു. ടൗൺ നവീകരണത്തി​െൻറ ഭാഗമായി വ്യാപാരസ്ഥാപനങ്ങൾക്ക് മുന്നിലും സംസ്ഥാന പാതയോരം കൈയേറി സ്ഥാപിച്ച പരസ്യബോർഡുകളും നടപ്പാത കൈയേറി നിർമിച്ച കെട്ടിടഭാഗങ്ങളും അനധികൃതമായി സ്ഥാപിച്ച ബോർഡുകളും മറ്റുമാണ് പൊളിച്ചുമാറ്റാൻ ആരംഭിച്ചത്. നടപടികളുമായി നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് മുന്നോട്ടുപോകാൻ സർവകക്ഷി യോഗത്തിൽ ധാരണയായതോടെയാണ് വ്യാപാരികൾ അനധികൃത നിർമാണം സ്വയം പൊളിച്ചുമാറ്റാൻ നിർബന്ധിതരായത്. മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് റോഡിലെ മൺകൂനകളും മാലിന്യവും നീക്കുന്ന പ്രവൃത്തിയും തുടരുകയാണ്. ഇതോടെ റോഡിലെ വെള്ളക്കെട്ടിനും പരിഹാരമായി. അനധികൃത ബോർഡുകളും നിർമാണങ്ങളും ഫുട്പാത്തിൽനിന്ന് നീക്കിയതോടെ നെടുങ്കണ്ടം പടിഞ്ഞാറേ കവലയിൽ കാൽനടക്കാർ നേരിട്ട ബുദ്ധിമുട്ടുകൾക്ക് ഏറക്കുറെ പരിഹാരമായി. ടൗൺ കൈയേറ്റമുക്തമാകുന്നതോടെ ട്രാഫിക് അഡ്വൈസറി യോഗത്തിലെ മറ്റു തീരുമാനങ്ങൾകൂടി നടപ്പാക്കാനാണ് പഞ്ചായത്തി​െൻറ തീരുമാനം. സീബ്രാലൈനുകളും സൂചനബോർഡുകളും ഉടൻ സ്ഥാപിക്കുകയും പഞ്ചായത്ത് സെക്രട്ടറി ട്രാഫിക് അഡ്വൈസറി കമ്മിറ്റിയിൽ ഉറപ്പുനൽകിയ പാർക്കിങ് സംവിധാനം നിർദേശിച്ചയിടത്ത് ഉടൻ നടപ്പാക്കുമെന്നും പഞ്ചായത്ത് പ്രസിഡൻറ് എസ്. ജ്ഞാനസുന്ദരം അറിയിച്ചു. അനധികൃതമായി നിർമിച്ച ഷെയ്ഡുകൾ നീക്കിയതോടെ വ്യാപാരികൾ ഫുട്പാത്തിലേക്ക് സാധനങ്ങൾ ഇറക്കിവെച്ച് ഇപ്പോൾ കച്ചവടം നടത്തുന്നില്ല. ഫുട്പാത്തിൽ കച്ചവടം ചെയ്തിരുന്ന വഴിയോര കച്ചവടക്കാരും പഞ്ചായത്തി​െൻറ ധീരമായ നടപടിയോടെ ഒഴിവായി. പടിഞ്ഞാറേ കവലയിലെ പഞ്ചാത്ത് മാർക്കറ്റിനോടുചേർന്ന കടകളുടെമുന്നിലെ അനധികൃത നിർമാണങ്ങൾ പൊളിച്ചുമാറ്റുന്നത് തുടരുകയാണ്. ഭൂരിപക്ഷം കൈയേറ്റങ്ങളും ശനിയാഴ്ചയോടെ നീക്കി. പഞ്ചായത്ത് മാർക്കറ്റിനോടുചേർന്ന ഫുട്പാത്ത് കൈയേറ്റത്തി​െൻറ വ്യാപ്തി നിർമാണങ്ങൾ പൊളിച്ചതോടെയാണ് മനസ്സിലാകുന്നത്. അനധികൃതനിർമാണങ്ങൾ നീക്കിയതോടെ രണ്ടുപേർക്ക് പരസ്പരം കടന്നുപോകാൻ സാധിക്കാതിരുന്ന ഫുട്പാത്തിലൂടെ ഇപ്പോൾ നാലുപേർക്ക് ഒരേസമയം സമാന്തരമായി യാത്രചെയ്യാൻ സൗകര്യമായി. വർഷങ്ങളായി പഞ്ചായത്തിനെതിരെ ആരോപണങ്ങൾ ഉന്നയിച്ച പൊതുജനങ്ങളും സംഘടനകളും രാഷ്ട്രീയ പാർട്ടികളും പഞ്ചായത്തി​െൻറ കർക്കശനിലപാടിൽ അഭിനന്ദനങ്ങളുമായി രംഗത്തെത്തി. ജനങ്ങളുടെ ശക്തമായ പിന്തുണയാണ് പൊളിച്ചുമാറ്റൽ തീരുമാനമായി മുന്നോട്ടുപോകാൻ കാരണമായത്. നെടുങ്കണ്ടം ടൗണിലെ പല സ്ഥാപനങ്ങളും നടപ്പാതകളും റോഡും കൈയേറി വ്യാപാരം നടത്തുന്നത് ചൂണ്ടിക്കാട്ടി വ്യാപാരികളിൽ ചിലർ പഞ്ചായത്തിൽ രേഖാമൂലം പരാതി നൽകിയിട്ടുണ്ട്. പഞ്ചായത്തി​െൻറ ഒത്താശയോടെയാണ് അനധികൃത കൈയേറ്റവും നിർമാണവുമെന്ന ആക്ഷേപത്തിനൊടുവിലാണ് ഒരു വിഭാഗം വ്യാപാരികളുടെ എതിർപ്പ് അവഗണിച്ച് പഞ്ചായത്ത് ഭരണസമിതിയുടെ തീരുമാനം. ട്രാഫിക് റെഗുലേറ്ററി കമ്മിറ്റിയിൽ എടുത്ത തീരുമാനങ്ങൾ നടപ്പാക്കാനുള്ള ശ്രമമാണ് പുതിയ പഞ്ചായത്ത് സെക്രട്ടറി പി.വി. ബിജുവി​െൻറ നേതൃത്വത്തിൽ നെടുങ്കണ്ടത്ത് നടപ്പാക്കിവരുന്നത്. കട്ടപ്പനയിൽ ഓട്ടോമാറ്റിക് ട്രാഫിക് കൗണ്ടർ സ്ഥാപിച്ചു കട്ടപ്പന: നാഷനൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ കീഴിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഹൈവേ മാനേജ്‌മൻറ് കമ്പനി രാജ്യമെങ്ങും നടത്തുന്ന ട്രാഫിക് സർവേയുടെ ഭാഗമായി കട്ടപ്പനയിൽ ഓട്ടോമാറ്റിക് ട്രാഫിക് കൗണ്ടർ സ്ഥാപിച്ചു. നാഷനൽ ഹൈവേ 185 കടന്നുപോകുന്ന കട്ടപ്പന പള്ളിക്കവലക്കും സ​െൻറ് മാർത്താസ് നഴ്സറിക്കുമിടയിൽ റോഡരികിലാണ് സർവേയുടെ ഭാഗമായി സി.സി ടി.വി കാമറ ഉൾപ്പെടെ ഉപകരണങ്ങൾ സ്ഥാപിച്ച് കണക്കെടുക്കുന്നത്. ഇവിടെ സജ്ജീകരിക്കുന്ന മൊബൈൽ ട്രാഫിക് കൗണ്ടറിൽ കടന്നുപോകുന്ന വാഹനങ്ങളുടെ എണ്ണം, വീൽ ബേസ് അളവ്, ഏതു തരത്തിലുള്ള വാഹനമെന്ന വിവരം, വേഗത എന്നിവ എല്ലാം ലഭ്യമാകുന്ന രീതിയിൽ ഏഴ് ദിവസത്തേക്കാണ് സർവേ നടത്തുന്നത്. സർവേയുടെ ആദ്യദിനമായ വെള്ളിയാഴ്ച രാത്രി പന്ത്രണ്ട് മുതലുള്ള 24 മണിക്കൂറിൽ ഇരുചക്ര വാഹനങ്ങൾ ഉൾെപ്പടെ ആകെ 7200 വാഹനങ്ങൾ ഈ വഴി പോയതായാണ് വിവരം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.