സുപ്രീംകോടതി വിധി നടപ്പാക്കണം^കാതോലിക്ക ബാവ

സുപ്രീംകോടതി വിധി നടപ്പാക്കണം-കാതോലിക്ക ബാവ കോട്ടയം: മലങ്കര സഭ കേസിൽ ജൂലൈ മൂന്നിന് സുപ്രീംകോടതി പുറപ്പെടുവിച്ച വിധി നടപ്പാക്കി സഭയിൽ സമാധാനം പുനഃസ്ഥാപിക്കണമെന്ന് ബസേലിയോസ് മാർത്തോമ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവ. ഇത് സംശയത്തിനിടയില്ലാത്ത വിധിയാണെന്നും അദ്ദേഹം പറഞ്ഞു. കോട്ടയം, കോട്ടയം സെൻട്രൽ എന്നീ ഭദ്രാസനങ്ങളുടെ ആഭിമുഖ്യത്തിൽ കോട്ടയം മാർ ഏലിയ കത്തീഡ്രലിൽ നടന്ന വിശദീകരണസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രണ്ടായിരം വർഷത്തോളം പഴക്കമുള്ളതും ഭാരതത്തിലെ നീതിന്യായ വ്യവസ്ഥയോട് വിധേയത്വം പുലർത്തുന്നതുമായ സ്വതന്ത്ര ദേശീയ സഭയാണ് മലങ്കര സഭയെന്നും കാതോലിക്ക ബാവ അഭിപ്രായപ്പെട്ടു. എപ്പിസ്േകാപ്പൽ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോൻ മാർ ദിയസ്േകാറസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. ഡോ. മാത്യൂസ് മാർ സേവേറിയോസ് മെത്രാപ്പോലീത്ത, ഡോ. കുര്യൻ തോമസ്, ഫാ. തോമസ് കാവുങ്കൽ, ഫാ. മാത്യൂ കോശി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.