പീരുമേട്: ആർ.ബി.ടി തോട്ടം തിരിച്ചുപിടിക്കാൻ റവന്യൂ വകുപ്പ് നോട്ടിസ് നൽകിയ സാഹചര്യത്തിൽ 27ന് മുഖ്യമന്ത്രിയെ കണ്ട് പ്രശ്നം ചർച്ചചെയ്യാൻ പീരുമേട്ടിൽ ചേർന്ന സംയുക്ത ട്രേഡ് യൂനിയൻ യോഗം തീരുമാനിച്ചു. ചർച്ചയിൽ തീരുമാനം ഉണ്ടായില്ലെങ്കിൽ 31ന് തോട്ടത്തിൽ പണിമുടക്ക് നടത്തും. എ.ഐ.ടി.യു.സി, ഐ.എൻ.ടി.യു.സി, സി.ഐ.ടി.യു തുടങ്ങിയ ട്രേഡ് യൂനിയൻ പ്രതിനിധികളാണ് യോഗം ചേർന്നത്. സർക്കാർ ഭൂമി തിരിച്ചുപിടിക്കാനായി നിയമിച്ച സ്പെഷൽ ഓഫിസർ എ.ജി. രാജമാണിക്യത്തിെൻറ മൂന്നാംഘട്ട നടപടിയായാണ് കഴിഞ്ഞദിവസം തോട്ടം ഉടമകള്‍ക്ക് നോട്ടീസ് നല്‍കിയത്. തോട്ടം സര്‍ക്കാര്‍ ഏറ്റെടുക്കുന്നത് തൊഴിലാളിവിരുദ്ധ നടപടിയാെണന്നും രാജമാണിക്യം റിപ്പോർട്ട് തള്ളിക്കളയണമെന്നുമാണ് ട്രേഡ് യൂനിയൻ നേതാക്കളുടെ നിലപാട്. രാജമാണിക്യം റിപ്പോർട്ട് നടപ്പാക്കുന്നതിെൻറ ആദ്യഘട്ടമായി പാട്ടക്കാലാവധി കഴിഞ്ഞ തോട്ടം ഉടമകൾക്ക് കൈവശരേഖകൾ ഹാജരാക്കാൻ നോട്ടീസ് നൽകിയിരുന്നു. തുടര്‍ന്ന് സ്ഥലപരിശോധനയും നടത്തി. തോട്ടം ഉടമകൾ ഹാജരാക്കിയ രേഖകൾ പലതും നിയമവിരുദ്ധമാണെന്ന് കണ്ടെത്തുകയും ചെയ്തു. സർക്കാർ ഭൂമി പാട്ടത്തിെനടുത്ത വിദേശകമ്പനികൾ സ്വാതന്ത്ര്യത്തിനുശേഷം നിയമവിരുദ്ധമായാണ് ഭൂമി കൈമാറ്റം ചെയ്തത്. കൈമാറ്റങ്ങൾക്ക് സർക്കാറിെൻറ അനുമതിയില്ലായിരുന്നു. ഇത്തരത്തില്‍ സാധുതയില്ലാത്ത തോട്ടഭൂമിയുടെ കരം രണ്ടുവർഷമായി റവന്യൂ വകുപ്പ് നിരസിച്ചിരിക്കുകയാണ്. മൂന്നാം ഘട്ടമായാണ് ട്രാവൻകൂർ എസ്റ്റേറ്റ് കമ്പനി കൈവശംവെച്ച 9265 ഏക്കറിൽ 6217 ഏക്കർ ഒഴിഞ്ഞുപോകാൻ 15 ദിവസത്തെ നോട്ടിസ് നൽകിയത്. ഇതിനെതിരെയാണ് തൊഴിലാളി യൂനിയനുകൾ രംഗത്തുവന്നത്. ആർ. തിലകൻ, പി.എസ്. രാജൻ, ആർ. വിനോദ്, സിറിയക് തോമസ്, പി.കെ. രാജൻ, ഷാജി പൈനാടത്ത് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.