കോട്ടയം: സ്വാശ്രയ സ്ഥാപനങ്ങൾ നടത്തുന്ന സഹകരണ സൊസൈറ്റിക്ക് എം.ജി സർവകലാശാല തനത് ഫണ്ടിൽനിന്ന് 50 കോടി നൽകാനുള്ള സിൻഡിക്കേറ്റ് നീക്കം തടയണമെന്ന് ആവശ്യപ്പെട്ട് മഹാത്മഗാന്ധി യൂനിവേഴ്സിറ്റി എംപ്ലോയീസ് യൂനിയൻ പ്രസിഡൻറ് എൻ. മഹേഷും ജനറൽ സെക്രട്ടറി ആഷിക് എം. കമാലും ചാൻസലറായ ഗവർണർക്ക് നിവേദനം നൽകി. ശമ്പളവും പെൻഷനും നൽകുന്നതടക്കം സർവകലാശാല ഗുരുതര സാമ്പത്തിക പ്രതിസന്ധി നേരിടുന്ന വേളയിൽ ഇൗ നീക്കം നിലനിൽപ് അവതാളത്തിലാക്കുമെന്ന് നിവേദനത്തിൽ പറയുന്നു. ഇതിനെതിരെ അനിശ്ചിതകാല സമരം ആരംഭിക്കുമെന്നും യൂനിയൻ നേതാക്കൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.