തൊടുപുഴ: ഭിന്നശേഷിക്കാരായ കുട്ടികളുടെ വിവരങ്ങൾ തദ്ദേശ സ്ഥാപനങ്ങൾ കൃത്യമായി സൂക്ഷിക്കണമെന്നും ആനുകൂല്യം ലഭിച്ചെന്ന് പദ്ധതി നിർവഹണ ഉദ്യോഗസ്ഥർ ഉറപ്പുവരുത്തണമെന്നും ബാലാവകാശ കമീഷെൻറ ഉത്തരവ്. മാനസിക വെല്ലുവിളികൾ നേരിടുന്നവർക്കുള്ള തൊടുപുഴ നഗരസഭയുടെ 2016-17 വർഷത്തെ സ്കോളർഷിപ് പദ്ധതിയിൽ 90 ശതമാനം ഓട്ടിസം ബാധിച്ച മകനെ ഉൾപ്പെടുത്തിയില്ലെന്ന് ചൂണ്ടിക്കാട്ടി തൊടുപുഴ നെടുങ്കല്ലേൽ ജോസ് അഗസ്റ്റിൻ നൽകിയ പരാതിയിലാണ് കമീഷൻ അംഗം സിസ്റ്റർ ബിജി ജോസിെൻറ ഉത്തരവ്. തൊടുപുഴ നഗരസഭയുടെ ഗുണഭോക്തൃ ലിസ്റ്റിൽ മകൻ ജോഷ്വാ ജോസിെൻറ പേരില്ലെന്ന കാരണത്താൽ സ്കോളർഷിപ് നിഷേധിച്ചെന്നായിരുന്നു ജോസ് അഗസ്റ്റിെൻറ പരാതി. കൃത്യസമയത്ത് അപേക്ഷ നൽകാത്തതിനാൽ ഗുണഭോക്തൃ ലിസ്റ്റിൽ പേര് ചേർത്തിട്ടില്ലെന്നും ഈ സാഹചര്യത്തിൽ 2016-17 വർഷത്തെ സ്കോളർഷിപ് പദ്ധതിയിൽ ഉൾപ്പെടുത്താൻ കഴിയില്ലെന്നുമായിരുന്നു നഗരസഭ സെക്രട്ടറിയുടെ മറുപടി. എന്നാൽ, മകന് ഇതേ പദ്ധതിയിൽ മുമ്പ് സ്കോളർഷിപ് ലഭിച്ചിട്ടുണ്ടെന്നും മുനിസിപ്പൽ രേഖകളിൽ മകെൻറ പേരുണ്ടെന്ന് വ്യക്തമാണെന്നും ജോസ് അഗസ്റ്റിൻ വാദിച്ചു. ഈ സാഹചര്യത്തിൽ മാനസിക വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്കുള്ള ആനുകൂല്യങ്ങൾക്കായി എല്ലാ വർഷവും അപേക്ഷിക്കണമെന്ന അവസ്ഥ ഒഴിവാക്കി നിശ്ചിത വർഷങ്ങളിലേക്ക് ഒറ്റ അപേക്ഷയിൽ സ്കോളർഷിപ് നൽകുന്നതിനുള്ള ക്രമീകരണം ബന്ധപ്പെട്ടവർ ചെയ്യണമെന്നും നിർദേശിച്ചു. ഗുണഭോക്തൃ ലിസ്റ്റിെൻറ അന്തിമ പട്ടിക അംഗീകരിച്ച് പ്രസിദ്ധീകരിക്കുന്നതിനു മുമ്പ് അതത് വാർഡ് അംഗങ്ങൾ എല്ലാ ഗുണഭോക്താക്കളും ഉണ്ടോയെന്ന് നിരീക്ഷിക്കണമെന്നും കമീഷൻ ഉത്തരവിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.