'ഒന്നരക്കൊമ്പൻ' വഴിമാറി നടന്നു; തളക്കാൻ കുങ്കി ആനക്കായില്ല

മറയൂർ: മറയൂർ മേഖലയിലെ ഏറ്റവും അക്രമകാരിയായ 'ഒന്നരക്കൊമ്പൻ' എന്ന ഒറ്റയാനെ നേരിടാൻ മണിക്കൂറുകൾ നീണ്ട പ്രയത്നത്തിനൊടുവിലും കുങ്കി ആനക്ക് കഴിഞ്ഞില്ല. സ്ഥിരം വിഹാരരംഗം വിട്ട് സഞ്ചരിച്ച ഒറ്റയാനെ അവ​െൻറ സേങ്കതത്തിലെത്തി തുരത്താൻ കുങ്കികളിൽ ഒന്നായ കലിം എന്ന ആനക്ക് സാധിക്കാതെവരുകയായിരുന്നു. മറ്റൊരു കുങ്കി വെങ്കിടേഷിനെയാകെട്ട ശനിയാഴ്ച അസുഖത്തെതുടർന്ന് രംഗത്തിറക്കാനുമായില്ല. ഒരു മാസത്തിലേറെയായി കുണ്ടക്കാട് മേഖലയിൽ നിരവധി പേർക്കെതിരെ ആക്രമണത്തിന് മുതിരുകയും അന്ധയുവതിയെ അടക്കം കൊലപ്പെടുത്തുകയും ചെയ്ത കാട്ടാനയെ പ്രദേശവാസികൾ ഒന്നരക്കൊമ്പൻ എന്നാണ് വിളിക്കുന്നത്. രണ്ട് കൊമ്പുകളിൽ ഒരെണ്ണം ചെറുതായതിനാലാണ് നാട്ടുകാർ ഇങ്ങനെ പേരിട്ടത്. കാട്ടാനശല്യം അതിരൂക്ഷമായി ജനജീവിതം പകൽ പോലും ദുഷ്കരമായ സാഹചര്യത്തിൽ നാട്ടുകാരും വനപാലകരും റാപ്പിഡ് റെസ്പോൺസ് ടീമും കിണഞ്ഞ് ശ്രമിച്ചതിനെ ത്തുടർന്ന് തമ്പടിച്ചിരുന്ന പതിനഞ്ചോളം ആനകളെ ജനവാസകേന്ദ്രങ്ങളിൽനിന്ന് വനത്തിലേക്ക് കയറ്റിവിട്ടു. ഒന്നരക്കൊമ്പൻ മാത്രം പിന്നെയും എത്തുന്ന സാഹചര്യത്തിലാണ്, തെക്കേ ഇന്ത്യയിലെ ഏറ്റവും നല്ല കുങ്കി ആനകളെ വെള്ളിയാഴ്ച വൈകീട്ട് മറയൂരിലെത്തിച്ചത്. ശനിയാഴ്ച രാവിലെ ഏഴരയോടെ കുണ്ടക്കാട് മേഖലയിൽ കലിമും വനപാനകരും ഒറ്റയാനെ തിരഞ്ഞ് ഇറങ്ങിയെങ്കിലും ഉച്ചകഴിഞ്ഞ് മൂന്നുവരെ കണ്ടെത്താൻ കഴിഞ്ഞില്ല. വൈകീട്ട് ചുരക്കുളം നിവാസികൾ പടുമ്പിഭാഗത്ത് ഒന്നരക്കൊമ്പനെ കണ്ടു. ഇവർ ശ്രദ്ധാപൂർവം ഇവനെ തുരത്തി കുണ്ടക്കാട് ഭാഗത്തേക്ക് കൊണ്ടുവരുന്നതിനിടെ എലിഫൻറ് സ്ക്വാഡി​െൻറ വെടിയൊച്ച കേട്ട് വഴിമാറി നീങ്ങി. ഇതോടെ കുങ്കി ആനയെ ഒറ്റയാ​െൻറ നേർക്ക് എത്തിക്കൽ അസാധ്യമായി. വരും ദിവസങ്ങളിലും പരിശീലനം ലഭിച്ച കുങ്കി ആനകളെ ഉപയോഗിച്ച് കാട്ടാനതുരത്തൽ തുടരുമെന്ന് അധികൃതർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.