കമ്പംമെട്ടിലെ തർക്കപ്രദേശങ്ങൾ വനം മന്ത്രി സന്ദർശിച്ചു

നെടുങ്കണ്ടം: കേരള-തമിഴ്നാട് അതിർത്തിയിൽ കമ്പംമെട്ടിലെ തർക്കപ്രദേശങ്ങൾ വനം മന്ത്രി കെ. രാജു സന്ദൾശിച്ചു. അമ്പതിലേറെ വർഷമായി കേരളത്തി​െൻറ ഭാഗമായിനിന്ന് കൃഷിചെയ്ത കർഷകർ തമിഴ്നാട് റവന്യൂ സംഘം അതിർത്തിക്കല്ല് സ്ഥാപിച്ചതോടെ കുടിയൊഴിപ്പിക്കൽ ഭീഷണിയിലാവുകയായിരുന്നു. നാല് കുടുംബങ്ങളാണ് ഇത്തരത്തിൽ വിഷമത്തിലായത്. കുടുംബങ്ങളുമായി മന്ത്രി കെ. രാജു ആശയവിനിമയം നടത്തി. പ്രശ്നം ഗൗരവമുള്ളതാണെന്നും ആ രീതിയിൽ സർക്കാർ ഇതിനെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതിർത്തിയിൽ തമിഴ്നാട് സ്ഥാപിച്ച സർവേക്കല്ലുകളും ബോർഡുകളും മന്ത്രി നേരിൽ കണ്ട് ബോധ്യപ്പെട്ടു. നാട്ടുകാരിൽനിന്നും വിവിധ പാർട്ടിനേതാക്കളിൽനിന്നും മന്ത്രി ചോദിച്ചറിഞ്ഞു. അതിർത്തിതർക്കം അടുത്ത മന്ത്രിസഭ യോഗത്തിൽ ചർച്ചചെയ്യുമെന്ന് മന്ത്രി പറഞ്ഞു. കമ്പംമെട്ടിലെ വനം വകുപ്പി​െൻറയും മൃഗസംരക്ഷണ വകുപ്പി​െൻറയും ചെക്ക് േപാസ്റ്റുകൾ സന്ദർശിച്ച് ഉദ്യോഗസ്ഥരുമായി ചർച്ചനടത്തി. ഇടുക്കി തിരുവിതാകൂറി​െൻറ ഭാഗമായിരുന്ന 1906ൽ നടന്ന സർവേ പ്രകാരം അതിർത്തി കമ്പംമെട്ടിന് വളരെ താഴെയായിട്ടാണ് നിശ്ചയിച്ചിരുന്നത്. 1972ൽ നടന്ന റീസർവേയിൽ അതിർത്തി പുനർനിർണയിച്ചു. എന്നാൽ, ഈ സർേവയും ഇതിലൂടെ നിർണയിച്ച അതിർത്തിയും ഇതുവരെ അംഗീകരിച്ച് അന്തിമമാക്കിയിട്ടില്ല. പിഴവുകളില്ലാത്ത സർവേയാണ് 1972ൽ നടന്നതെന്ന് ഉദ്യോഗസ്ഥരും അംഗീകരിക്കുന്നില്ല. സാങ്കേതികമായി ഒട്ടേറെ തെറ്റുകൾ അതിൽ ഉണ്ടായിട്ടുണ്ടാകാം. കരുണാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശിവപ്രസാദ് തണ്ണിപ്പാറ, വൈസ് പ്രസിഡൻറ് രേണുക ഗോപാലകൃഷ്ണൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടോമി പ്ലാവുവെച്ചതിൽ, മർച്ചൻറ്സ് അസോസിയേഷൻ നേതാക്കൾ തുടങ്ങിയവർ മന്ത്രിക്ക് നിവേദനം നൽകി. എക്സൈസ് വകുപ്പി​െൻറ മൊഡ്യൂൾ കണ്ടൈയ്നർ സ്ഥാപിച്ചതോടെ രൂക്ഷമായ അതിർത്തിതർക്കം സംയുക്ത സർവേ നടത്തിയിട്ടും കണ്ടെയ്നർ നീക്കം ചെയ്തിട്ടും പരിഹരിക്കപ്പെട്ടില്ല. സർവേ നടത്തിയ ഭാഗങ്ങളിൽ തമിഴ്നാട് ഏകപക്ഷീയമായി വേലിക്കല്ല് സ്ഥാപിച്ചതോടെ കേരളം സർവേ നടപടികളിൽനിന്ന് പിന്മാറിയിരിക്കുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.