സർക്കാർ സംവിധാനങ്ങൾ ഇടപെടുന്നില്ല; വില കുറയാതെ വിപണി

കോട്ടയം: പരിശോധിക്കാനോ നിയന്ത്രിക്കാനോ സർക്കാർ സംവിധാനങ്ങൾ ഇടപെടുന്നില്ല. പച്ചക്കറിയടക്കം നിേത്യാപയോഗ സാധനങ്ങളിൽ ചില ഇനങ്ങളുടെ വിലയിൽ നേരിയ കുറവുണ്ടായതൊഴിച്ചാൽ മിക്ക പച്ചക്കറികൾക്കും വില ഉയർന്നുനിൽക്കുകയാണ്. കഴിഞ്ഞവർഷം 20 രൂപയുണ്ടായിരുന്ന തക്കാളിയുടെ ചില്ലറ വിൽപനവില 100 രൂപയിലെത്തി. രണ്ടാഴ്ചമുമ്പ് 80 രൂപയായിരുന്നു തക്കാളിയുടെ വില. കോട്ടയത്ത് 80 രൂപക്ക് തക്കാളി ലഭിക്കുേമ്പാൾ കാഞ്ഞിരപ്പള്ളിയിൽ വില 100 രൂപയാണ്. ചങ്ങനാശ്ശേരിയിലും പാലായിലും വ്യത്യസ്ത വിലകളാണ് ഈടാക്കുന്നത്. ഉള്ളിയുടെ വിലയും മാറ്റമില്ലാതെ തുടരുന്നു. ഒരുകിലോ ഉള്ളിയുടെ വില 80 മുതൽ 100 രൂപ വരെയാണ്. സവാളയുടെ വിലയും വർധിച്ചിട്ടുണ്ട്. നാടൻ പയറി​െൻറ വരവ് കുറഞ്ഞതോടെ വില നേരിയ തോതിൽ ഉയർന്നിട്ടുണ്ട്. പച്ചമുളകിന് 80- 90 രൂപയും കാരറ്റിന് 50-60 രൂപയും കോവക്കക്ക് 30- 40 രൂപയും ബീറ്റ്റൂട്ടിന് 30-- 40 രൂപയും നൽകണം. പാവക്കയുടെ വില 30 മുതൽ 40 രൂപയാണ്. അതേസമയം, കിഴങ്ങ്, കാബേജ് ഇനങ്ങൾക്ക് വിലയിൽ കുറവുണ്ടായി. തമിഴ്നാട്, കർണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ വരൾച്ചയാണ് വിലക്കയറ്റത്തിന് കാരണമായി വ്യാപാരികൾ പറയുന്നത്. തങ്ങൾക്ക് ലഭിക്കുന്ന വിലക്കനുസരിച്ച് മാത്രെമ ഉപഭോക്താക്കൾക്ക് നൽകാൻ കഴിയുകയൂെവന്നും ഇക്കാര്യത്തിൽ തങ്ങൾ നിസ്സഹായരാണെന്നും വ്യാപാരികൾ പറയുന്നു. വിലക്കയറ്റം രൂക്ഷമായിട്ടും വിലവിവരപ്പട്ടിക പ്രദർശിപ്പിക്കാത്ത സ്ഥാപനങ്ങൾക്കെതിെര നടപടിയെടുക്കാനോ വ്യാപാരസ്ഥാപനങ്ങളിൽ പരിശോധന നടത്താനോ തയാറാകുന്നില്ലെന്നും പരാതിയുണ്ട്. ഇതിെനാപ്പം നിേത്യാപയോഗസാധനങ്ങളുടെ വിലയും കുതിക്കുകയാണ്. ഒന്നര വർഷം മുമ്പ് 30 രൂപയായിരുന്ന അരിയുടെ വില അമ്പതിലെത്തി. ചെറുപയർ, വെളിച്ചെണ്ണ, പഞ്ചസാര എന്നിങ്ങനെ ഉപ്പുമുതൽ കർപ്പൂരംവരെ അവശ്യസാധനങ്ങൾക്ക് വില ഉയർന്നുനിൽക്കുകയാണ്. പൂഴ്ത്തിവെപ്പും കരിഞ്ചന്തയും തടയാൻ ഇടെപടലും സർക്കാറി​െൻറ ഭാഗത്തുനിന്ന് ഇല്ല. അതേസമയം, റബർ അടക്കമുള്ള കാർഷികോൽപന്നങ്ങളുടെ വില താഴുകയുമാണ്. ഇതിെനാപ്പം കർഷകർക്ക് സർക്കാർ നിലപാടും തിരിച്ചടിയാണ്. നെല്ല് സപ്ലൈകോയിൽ നൽകിയ കർഷകർക്ക് കിട്ടാനുള്ളത് 193 കോടിയാണ്. നാലുമാസമായി നെല്ലിനുള്ള പണം പ്രതീക്ഷിച്ച് കർഷകർ കാത്തിരിക്കുകയാണ്. റബർ വില സ്ഥിരത പദ്ധതിയിൽനിന്ന് റബർ കർഷകർക്ക് 27 കോടി ലഭിക്കാനുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.