ചെറുതോണി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് വാട്സ്ആപ്പിലൂടെ അശ്ലീല സന്ദേശമയച്ച യുവാവിനെ ഇടുക്കി സി.ഐ സിബിച്ചൻ ജോസഫ് അറസ്റ്റ് ചെയ്തു. എഴുകുംവയൽ എടപ്പാട്ട് അനന്ദു രാജനെയാണ് (23) അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കുമളിയിൽ ഹോം സ്റ്റേ ഉൾപ്പെടെ രണ്ടിടത്ത് മോഷണം: സ്വർണവും പണവും നഷ്ടമായി കുമളി: സ്പ്രിങ് വാലിയിലെ ഹോംസ്റ്റേയിലും പത്തുമുറിയിൽ വീട് കുത്തിത്തുറന്നും നടന്ന മോഷണങ്ങളിൽ പത്ത് പവനോളം സ്വർണവും 12,000 രൂപയും നഷ്ടമായി. സ്പ്രിങ്വാലിയിലെ ഹോം സ്റ്റേയിൽ താമസിക്കാനെന്നപേരിലെത്തിയ കുടുംബമാണ് ആറര പവനോളം സ്വർണവും ആറായിരം രൂപയുമായി കടന്നത്. തോണിക്കുഴിയിൽ വീട്ടിൽ രാജുവിെൻറ ഹോം സ്റ്റേയിലാണ് പട്ടാപ്പകൽ കവർച്ചനടന്നതെന്ന് നാട്ടുകാർ പറയുന്നു. പത്തുമുറി കാരിക്കുന്നേൽ ജോർജിെൻറ വീട്ടിൽനിന്നാണ് മൂന്നുപവൻ സ്വർണവും ആറായിരം രൂപയും കവർന്നത്. ഇരു സ്ഥലത്തുനിന്നുമായി രണ്ടുലക്ഷത്തോളം രൂപയുടെ കവർച്ചയാണ് നടന്നതെന്ന് പൊലീസ് പറയുന്നു. കുമളി പൊലീസ് അന്വേഷണം തുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.