ചങ്ങനാശ്ശേരി: സ്വകാര്യ ബസ് ജീവനക്കാരുടെ വിദ്യാർഥി പീഡനങ്ങള്‍ക്കെതിരെ കെ.എസ്.യു ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചങ്ങനാശ്ശേരി നമ്പര്‍ വണ്‍ സ്വകാര്യ ബസ്റ്റാൻഡിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. വിദ്യാർഥികള്‍ക്ക് കണ്‍സഷന്‍ അനുവദിക്കുക, ബസ് പുറപ്പെടുന്നതിന് അഞ്ച് മിനിറ്റ് മുമ്പ് മാത്രമേ വിദ്യാർഥികളെ ബസില്‍ പ്രവേശിപ്പിക്കൂ എന്ന തെറ്റായ നിലപാട് മാറ്റുക, ശനിയാഴ്ചകളിലും കണ്‍സഷന്‍ അനുവദിക്കുക, അമിത വേഗം കുറയ്ക്കുക, വിദ്യാർഥികളോട് അസഭ്യം പറയുന്ന രീതി അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കെ.എസ്.യു പ്രവര്‍ത്തകര്‍ ബസ് തടഞ്ഞു. ഈ വിഷയത്തില്‍ ഉചിതമായ നടപടി സ്വീകരിക്കുമെന്നും ബസ് ഓണേഴ്സിെൻറയും വിവിധ വിദ്യാർഥി സംഘടന നേതാക്കന്മാരുടെയും യോഗം വിളിച്ചുകൂട്ടുമെന്നും എസ്.ഐ എം.കെ. ഷെമീര്‍ ഉറപ്പ് നല്‍കിയെന്ന് നേതാക്കൾ അറിയിച്ചു. കെ.എസ്.യു ജില്ല ജനറല്‍ സെക്രട്ടറി ഡെന്നീസ് ജോസഫ് ഉദ്ഘാടനം ചെയ്തു. നിധീഷ് കോച്ചേരി, മനുകുമാര്‍, മെല്‍ബിന്‍ മാത്യു, എം.എ. സജ്ജാദ, ടോണി കുട്ടംപേരൂര്‍, എബിന്‍ ആൻറണി, ബിപിന്‍ വര്‍ഗീസ്, ഷാന്‍ ബാഷ, ഡോണ്‍ മാത്യു, അനന്തകൃഷ്ണന്‍, ജെബിന്‍ കെ. ജോസ്, ജോജിമോന്‍, ജെറിന്‍ കുറിച്ചി എന്നിവര്‍ സംസാരിച്ചു. സ്വകാര്യ ബസ് രാത്രി സർവിസ് മുടക്കുന്നു ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരി-കോട്ടയം റൂട്ടില്‍ ചെത്തിപ്പുഴ, പുളിമൂട്, മലകുന്നം, ചിങ്ങവനം വഴി കോട്ടയത്തേക്ക് സർവിസ് നടത്തുന്ന സ്വകാര്യ ബസ് രാത്രി സർവിസ് മുടക്കുന്നു. നാലു പതിറ്റാണ്ടിലധികമായി ഈ റൂട്ടില്‍ സർവിസ് നടത്തുന്ന ബസിെൻറ രാത്രി 8.40ന് ചങ്ങനാശ്ശേരിയില്‍നിന്ന് ചെത്തിപ്പുഴ, പുളിമൂട്, മലകുന്നം തുരുത്തി വഴി പോകുന്ന ട്രിപ്പാണ് മുന്നറിയിപ്പില്ലാതെ നിര്‍ത്തിയത്. ചങ്ങാശ്ശേരിയിലെ വ്യാപാരസ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന സ്ത്രീകളടക്കമുള്ളവരുടെ ഏക ആശ്രയമായിരുന്നു ഈ ട്രിപ്. വാഴപ്പള്ളി, കുറിച്ചി ഗ്രാമപഞ്ചായത്തുകളില്‍ നിരവധി പട്ടികജാതി കോളനികള്‍ സ്ഥിതി ചെയ്യുന്ന സാഹചര്യത്തില്‍, ദുര്‍ബല ജനവിഭാഗങ്ങളും ഈ ബസ് സർവിസിനെയാണ് ആശ്രയിച്ചിരുന്നത്. വര്‍ഷങ്ങളായി ബസ് നിറയെ യാത്രക്കാരുമായാണ് രാത്രി 8.40ന് ഈ ട്രിപ് ചങ്ങനാശ്ശേരിയില്‍നിന്ന് പുറപ്പെട്ടിരുന്നത്. ട്രിപ് മുടക്കിയതുമൂലം ചങ്ങനാശ്ശേരിയില്‍നിന്ന് 8.15നു ശേഷം ചെത്തിപ്പുഴ, കൂനന്താനം, ഏനാചിറ, ചാലച്ചിറ, പുളിമൂട്, മന്ദിരം വഴി ബസ് സർവിസ് പൂർണമായും ഇല്ലാതായിരിക്കുകയാണ്. ഇതുമൂലം രണ്ട് ഗ്രാമപഞ്ചായത്തുകളിലെ സാധാരണക്കാരായ ജനങ്ങളുടെ യാത്രസൗകര്യമാണ് തടസ്സപ്പെട്ടിരിക്കുന്നത്. കൂടാതെ ചങ്ങനാശ്ശേരി, തിരുവല്ല നഗരങ്ങളില്‍ ജോലി ചെയ്തുവരുന്ന ഷോപ് ജീവനക്കാരുടെയും ദീര്‍ഘദൂര യാത്രക്കാരുടെയും യാത്രക്ലേശം വർധിപ്പിച്ചിരിക്കുകയാണ്. മുടങ്ങിയ രാത്രി ബസ് ട്രിപ് പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് എം.എല്‍.എ, ആര്‍.ടി.ഒ എന്നിവര്‍ക്ക് ഇത്തിത്താനം ഹില്‍വ്യൂ റെസിഡൻറ്‌സ് അസോസിയേഷന്‍ പരാതി നല്‍കി. പ്രസിഡൻറ് ബീന കൂടത്തിലിെൻറ അധ്യക്ഷതയില്‍ ചേർന്ന യോഗത്തില്‍ സെക്രട്ടറി ജെസി കൂടത്തില്‍, ട്രഷറര്‍ മേഴ്‌സി മൂലംകുന്നം, സ്‌കറിയ ആൻറണി വലിയപറമ്പില്‍, ബാബു ജോര്‍ജ്, ജോസുകുട്ടി മൂലംകുന്നം എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.