ബി.സി.എം കോളജിൽ പുരാതനപ്പാട്ടുകളെക്കുറിച്ച് അന്തർദേശീയ സെമിനാർ

കോട്ടയം: ബി.സി.എം കോളജിൽ മലയാള വിഭാഗം ആഭിമുഖ്യത്തിൽ പുരാതന പ്പാട്ടുകളെക്കുറിച്ച് ആഗസ്റ്റ് 24 മുതൽ 26വരെ അന്തർദേശീയ സെമിനാർ സംഘടിപ്പിക്കും. 'മലയാളത്തിലെ സുറിയാനി ക്രിസ്ത്യാനികളുടെ പുരാതനപ്പാട്ടുകൾ നാടോടിവിജ്ഞാനീയ പഠനത്തിലൂടെ' എന്നതാണ് സെമിനാർ. മഹാത്മാഗാന്ധി സർവകലാശാല, ഡോ. ജേക്കബ് കൊല്ലാപറമ്പിൽ എജുക്കേഷനൽ ട്രസ്റ്റ്, ക്നാനായ അക്കാദമി ഫോർ റിസർച് െട്രയിനിങ്, ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിസർച് ഇൻ സോഷ്യൽ സയൻസസ് ആൻഡ് ഹ്യുമാനിറ്റീസ്, ക്നാനായ കത്തോലിക്ക കോൺഗ്രസ്, ക്നാനായ കാത്തലിക് വിമൻസ് അസോസിയേഷൻ, ക്നാനായ കാത്തലിക് യൂത്ത് ലീഗ് എന്നിവയുമായി സഹകരിച്ചാണ് സെമിനാർ. ഇന്ത്യയിലും വിദേശത്തുമുള്ള 22 വിദഗ്ധർ പ്രബന്ധങ്ങൾ അവതരിപ്പിക്കും. മധ്യപൂർവദേശങ്ങളിൽനിന്ന് ഇന്ത്യയിലെത്തിയ ൈക്രസ്തവ ആശയങ്ങളുടെയും സംസ്കാരത്തി​െൻറയും ചാലകങ്ങളായി വർത്തിച്ചവയാണ് സുറിയാനി ക്രിസ്ത്യാനികളുടെ പുരാതനപ്പാട്ടുകൾ. തെക്കുംഭാഗ (ക്നാനായ) സുറിയാനി ക്രിസ്ത്യാനികളാണ് മുഖ്യമായും ഈ പാട്ടുകളുടെ കർത്താക്കളും വാഹകരും. മാർഗംകളിപ്പാട്ടുകൾ, പരിചമുട്ടുകളിപ്പാട്ടുകൾ, വട്ടക്കളിപ്പാട്ടുകൾ, പള്ളിപ്പാട്ടുകൾ അന്തംചാർത്ത്-മൈലാഞ്ചിയിടീൽ തുടങ്ങിയവയെല്ലാം ഇതിൽപെടുന്നു. പുരാതനപ്പാട്ടുകൾ താളിയോല ഗ്രന്ഥങ്ങളിൽനിന്നും വാമൊഴി പാരമ്പര്യത്തിൽനിന്നും ശേഖരിച്ച്, മലയാളത്തെ സുറിയാനി ക്രിസ്ത്യാനികളുടെ പുരാതനപ്പാട്ടുകൾ എന്ന പേരിൽ കേരളത്തിലെ ആദ്യ നാടൻപാട്ട് സമാഹാരമായി 1910-ൽ പ്രസിദ്ധീകരിച്ചത് പി.യു. ലൂക്കാസാണ്. പൊതുസമൂഹത്തിനു മുൻകൂട്ടി രജിസ്റ്റർ ചെയ്ത് സെമിനാറിൽ പങ്കുചേരാം. വിശദവിവരങ്ങൾക്ക് പ്രഫ. അനിൽ സ്റ്റീഫൻ (9446120582), ഫാ. ബൈജു മാത്യു മുകളേൽ (9496256259).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.