കാറ്റിൽ വള്ളം മറിഞ്ഞു; കുളമാവ് ഡാമിൽ മീൻ പിടിക്കാൻ ഇറങ്ങിയ ആളെ കാണാതായി

മൂലമറ്റം: കുളമാവ് ഡാമിൽ മീൻ പിടിക്കുന്നതിനിടെ കനത്ത കാറ്റിൽ വള്ളംമറിഞ്ഞ് ഒരാളെ കാണാതായി. രണ്ടുപേർ നീന്തി രക്ഷപ്പെട്ടു. കുളമാവ് കരോട്ടുപുരക്കൽ ഫെർണാണ്ടസിനെയാണ് കാണാതായത്. വ്യാഴാഴ്ച വൈകീട്ട് ആറോടെയാണ് സംഭവം. ഫെർണാണ്ടസ് സുഹൃത്തുക്കളായ ഷിബു, നിബു എന്നിവർക്കൊപ്പമാണ് മീൻ പിടിക്കാൻ പോയത്. കനത്ത കാറ്റിൽ ഓളത്തിൽപെട്ട് വള്ളം മറിയുകയായിരുന്നു. ഷിബുവും നിബുവും മറുകരക്ക് നീന്തി രക്ഷപ്പെട്ടു. ഫെർണാണ്ടസ് മഴക്കോട്ട് ധരിച്ചിരുന്നതിനാൽ കരക്ക് എത്താൻ സാധിച്ചില്ല. ഫെർണാണ്ടസിനായി നാട്ടുകാർ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. മൂലമറ്റം ഫയർഫോഴ്സും കുളമാവ് പൊലീസും രാത്രി വൈകിയും തിരച്ചിൽ തുടർന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.