ഏറ്റുമാനൂർ: വ്യാപകനാശം വിതച്ച് ജില്ലയിൽ വീണ്ടും ചുഴലിക്കാറ്റ്. ബുധനാഴ്ച രാവിലെയുണ്ടായ കാറ്റ് ഇരുപതോളം വീടുകള്‍ക്ക് നാശനഷ്ടം വരുത്തിയിരുന്നു. വ്യാഴാഴ്ച വൈകീട്ട് 3.30ന് ആഞ്ഞുവീശിയ കാറ്റിൽ അയൽപക്കത്തെ വീട്ടിൽ കുടമ്പുളി പെറുക്കാൻ പോയ വയോധിക പുളിമരം ഒടിഞ്ഞുവീണ് മരണപ്പെട്ടിരുന്നു. ഏറ്റുമാനൂര്‍ എസ്.എഫ്.എസ് സ്കൂളിന് സമീപം അട്ടിമറ്റം റോഡില്‍ ഞൊങ്ങിണിയില്‍ ത്രേസ്യയാണ് (മാമി--85) മരിച്ചത്. ശക്തമായ മഴക്കൊപ്പം കാറ്റ് ആഞ്ഞുവീശി ഒട്ടേറെ വീടുകള്‍ക്ക് കേടുസംഭവിച്ചു. മരങ്ങള്‍ കടപുഴകി ഗതാഗതവും വൈദ്യുതിവിതരണവും സ്തംഭിച്ചു. കാണക്കാരി പള്ളിപ്പടിക്കു സമീപം വൈക്കം റോഡില്‍ മരം വീണ് ഗതാഗതം സ്തംഭിച്ചു. ഏറ്റുമാനൂര്‍ കോടതിപ്പടിയിലും മരം വീണ് ഗതാഗതം സ്തംഭിച്ചു. പേരൂര്‍ പായിക്കാട് ഭാഗത്ത് രണ്ടാം ദിവസവും വീശിയടിച്ച കാറ്റ് ഒട്ടേറെ നാശനഷ്ടം വരുത്തി. കോട്ടയത്തുനിന്ന് അഗ്നിശമനസേനയെത്തി മരം മുറിച്ചുനീക്കിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. വൈദ്യുതി തൂണുകള്‍ക്ക് മുകളിലേക്ക് മരങ്ങള്‍ വീണത് പല പ്രദേശങ്ങളെയും ഇരുട്ടിലാക്കി. ഏറ്റുമാനൂര്‍ ടൗണ്‍ ഉള്‍പ്പെടെ ഭാഗങ്ങളില്‍ വൈദ്യുതി വിതരണം മണിക്കൂറുകളോളം തടസ്സപെട്ടു. നഗരസഭയില്‍ കണ്ണാറമുകുള്‍ ഭാഗത്ത് പുത്തന്‍പറമ്പില്‍ ലീലാമണിയുടെ വീടിനുമുകളിലേക്ക് അയല്‍ പുരയിടത്തിലെ തേക്കുവീണ് വീട് തകര്‍ന്നു. വീട്ടിലുണ്ടായിരുന്ന ലീലാമണിയുടെ മകന്‍ കുട്ടന്‍, ഭാര്യ രാജി എന്നിവര്‍ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. ഇവരുടെ മക്കള്‍ സ്‌കൂളില്‍നിന്ന് വന്നിരുന്നില്ല. പെയിൻറിങ് തൊഴിലാളിയായ കുട്ടനും കുടുംബവും വീടുതകര്‍ന്നതോടെ പെരുവഴിയിലായി. മന്ത്രി കെ. രാജു സംഭവസ്ഥലം സന്ദര്‍ശിച്ച് മടങ്ങി മണിക്കൂറുകള്‍ കഴിഞ്ഞപ്പോഴാണ് വീണ്ടും കാറ്റ് വീശിയത്. നീണ്ടൂര്‍ റോഡില്‍ കണ്ണാറമുകുള്‍ ഭാഗത്ത് ഒരു വീടിെൻറ ബാത്ത് റൂമിനുമുകളിലേക്കും മരം വീണു. അതിരമ്പുഴ, നീണ്ടൂര്‍ പ്രദേശങ്ങളില്‍ മരം വീണ് വ്യാപക നഷ്ടമുണ്ടായി. ഗതാഗതം സ്തംഭിച്ചതോടെ അപകടത്തിൽപെട്ടവരെ ആശുപത്രിയിലെത്തിക്കാനും വൈകി. മരം വീണ് സ്ത്രീ മരിച്ച സ്ഥലത്ത് എത്തിയ പൊലീസ് വാഹനവും ഫയ ര്‍ഫോഴ്സ് യൂനിറ്റും ഗതാഗതക്കുരുക്കിലായി. ചെറിയ മഴയിലാണ് ചുഴലിക്കാറ്റ് ആഞ്ഞുവീശുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.