ബാണാസുര ഡാം അപകടം; ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി

പടിഞ്ഞാറത്തറ(വയനാട്): ബാണാസുരസാഗർ അണക്കെട്ടിൽ കൊട്ടത്തോണി മറിഞ്ഞ് കാണാതായ നാലു പേരിൽ മൂന്നാമത്തെയാളുടെ മൃതദേഹം കണ്ടെത്തി. കോഴിക്കോട് നെല്ലിപ്പൊയിൽ ചെമ്പുകടവ് കാട്ടിലടത്ത് സചി​െൻറ (20) മൃതദേഹമാണ് വ്യാഴാഴ്ച തിരച്ചിലിൽ കണ്ടെത്തിയത്. നാലു പേരിൽ ഇനി കണ്ടെത്താനുള്ള ചെമ്പുകടവ് വട്ടച്ചോട് ബിനു (42) നുവേണ്ടിയുളള തിരച്ചിൽ അഞ്ചാം ദിവസമായ വെള്ളിയാഴ്ച തുടരുമെന്ന് അധികൃതർ അറിയിച്ചു. വ്യാഴാഴ്ച രാവിലെ 6.30ഒാടെ തുടർച്ചയായ നാലാം ദിവസത്തെ തിരച്ചിൽ തുടങ്ങിയപ്പോൾ അപകടം നടന്ന സ്ഥലത്തുനിന്ന് കുറച്ചുമാറി വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. എട്ടു മണിയോടെ മാനന്തവാടി ജില്ല ആശുപത്രിയിൽ എത്തിച്ചു. പടിഞ്ഞാറത്തറ പൊലീസി​െൻറ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തി. പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. ഞായറാഴ്ച രാത്രി 11.15ഒാടെയാണ് കൊട്ടത്തോണി മറിഞ്ഞ് ഏഴുപേർ അപകടത്തിൽപെടുന്നത്. ഇതിൽ മൂന്നു പേർ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.