ചങ്ങനാേശ്ശരി: ഡെമോക്രാറ്റിക് സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷെൻറ 34-ാമത് സംസ്ഥാന സമ്മേളനവും അവാര്‍ഡ് വിതരണവും വെള്ളി, ശനി ദിവസങ്ങളില്‍ ചങ്ങനാശ്ശേരി പെരുന്ന മന്നത്ത് പാർവതിയമ്മ ഹാളില്‍ നടക്കും. വെള്ളിയാഴ്ച രാവിലെ ഒമ്പതിന് പതാക ഉയര്‍ത്തല്‍. തുടർന്ന് പ്രതിനിധി സമ്മേളനത്തിൽ സംസ്ഥാന പ്രസിഡൻറ് സി. രവീന്ദ്രനാഥ് അധ്യക്ഷതവഹിക്കും. മുന്‍ സംസ്ഥാന പ്രസിഡൻറ് കെ.ജെ. മോഹന്‍ ഉദ്ഘാടനം ചെയ്യും. പി. രഘു സ്വാഗതവും വി.എ. ബിജുകുമാര്‍ നന്ദിയും പറയും. രാവിലെ 11ന് വിദ്യാഭ്യാസ സെമിനാര്‍ നടക്കും. ശനിയാഴ്ച 10.30ന് പൊതുസമ്മേളനം എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ ഉദ്ഘാടനം ചെയ്യും. എന്‍.എസ്.എസ് താലൂക്ക് യൂനിയന്‍ പ്രസിഡൻറ് ഹരികുമാര്‍ കോയിക്കല്‍ അധ്യക്ഷതവഹിക്കും. എസ്.എസ്.എല്‍.സി, പ്ലസ് ടു മികച്ച വിജയം നേടിയ വിദ്യാലയങ്ങള്‍ക്കും ജീവനക്കാരുടെ മക്കള്‍ക്കും അവാര്‍ഡുകളും ട്രോഫികളും വിതരണം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.