നോക്കുന്നിടത്തെല്ലാം തൊണ്ടി മുതൽ, ഇഷ്​ടംപോലെ ഇഴജന്തുക്കളും

നെടുങ്കണ്ടം: തുരുമ്പെടുത്ത് നശിച്ച വീപ്പകൾ, ക്ലാവ് പിടിച്ച ഓട്ടുപാത്രങ്ങൾ, പഴകി കറുത്ത അലുമിനിയം കലങ്ങൾ, ജാറുകൾ, ടാങ്കുകൾ, കുപ്പികൾ. ഉടുമ്പൻചോല റേഞ്ച് എക്സൈസ് ഇൻസ്പെക്ടറുടെ കാര്യാലയത്തിൽ കയറിയാലുള്ള കാഴ്ചകളാണിത്. ഇൻസ്പെക്ടറുടെ മുറി, ജീവനക്കാരുടെ വിശ്രമമുറി, ലോക്കപ്പ്, റെക്കോഡ് മുറി, ടെറസ്, ടെറസിലേക്ക് കയറുന്ന പടികൾ തുടങ്ങി എല്ലായിടത്തും പിടിച്ചെടുത്ത തൊണ്ടിസാധനങ്ങൾ അടുക്കിവെച്ചിരിക്കുന്നു. ഇവക്കിടയിലൂടെ തലങ്ങും വിലങ്ങും പായുന്ന പാമ്പ്, എലി, പഴുതാര, പല്ലി, തേൾ, അട്ട, പാറ്റ തുടങ്ങിയവ. മഹാദുരിതമാണ് വനിതകളടക്കം 26 ജീവനക്കാർ ജോലി ചെയ്യുന്ന ഇൗ ഒാഫിസിൽ. രണ്ടായിരത്തിലാണ് നെടുങ്കണ്ടം ടൗണിൽനിന്ന് ഇൗസ്ഥലത്തേക്ക് ഓഫിസ് മാറ്റിയത്. 98 മുതലുള്ള തൊണ്ടിസാധനങ്ങളുണ്ടിവിടെ. വലിയ ടാങ്കുകളിലും കന്നാസുകളിലും ജാറുകളിലും കുപ്പികളിലുമായി സ്പിരിറ്റ്, ബ്രാണ്ടി, ചാരായം, കോട എന്നിവയും ഇവിടെ സൂക്ഷിച്ചിരിക്കുന്നു. ഇതിനിടയിലായി ബൈക്കും. 16 വർഷം മുമ്പ് നിർമിച്ച കെട്ടിടത്തിനു പിന്നീട് അറ്റകുറ്റപ്പണി നടത്തിയിട്ടില്ല. വാർക്കക്കെട്ടിടമാണെങ്കിലും ചോരുകയാണ്. വയറിങ് തകരാറിലായി. കതകുകളും ജനാലകളും തകർന്നു. കതകുകൾക്കും ജനലുകൾക്കും കുറ്റിയും കൊളുത്തുമില്ല. തേക്കടി--മൂന്നാർ റോഡരികിലാണ് ലോക്കപ്പ്. നിർമാണത്തിലെ അപാകത മൂലം പ്രതികളെ ലോക്കപ്പിലിടാൻ ജീവനക്കാർ ഭയക്കുകയാണ്. പ്രതിയെ ലോക്കപ്പിൽനിന്ന് പൊക്കിക്കൊണ്ടുപോകാനും മാരകായുധങ്ങൾ ഉൾപ്പെടെ ലോക്കപ്പിലേക്ക് നൽകാനും കഴിയുന്ന സ്ഥിതിയാണ്. രണ്ട് വനിത സിവിൽ ഓഫിസർമാരടക്കമുള്ള ജീവനക്കാർക്ക് വിശ്രമിക്കാനോ വസ്ത്രം മാറാനോ സൗകര്യമില്ല. ഫയലുകൾ സൂക്ഷിക്കാൻ ഫർണിച്ചറുകളില്ല. കസേരകളും പൊട്ടിപ്പൊളിഞ്ഞവയാണ്. കക്കൂസി​െൻറ കതകും ക്ലോസറ്റും പൊട്ടിത്തകർന്നു. പിടിച്ചെടുത്ത വാഹനങ്ങൾ സൂക്ഷിക്കാൻ സ്ഥലമില്ലാതെ വെയിലും മഴയുമേറ്റ് തുരുമ്പെടുത്തു നശിക്കുന്നു. ചോരുന്ന താൽക്കാലിക ഷെഡിലാണ് ഓഫിസ് ജീപ്പ് സൂക്ഷിച്ചിരിക്കുന്നത്. കുടിവെള്ളമില്ലാത്തതാണ് മറ്റൊരു പ്രധാന പ്രശ്നം. ജലവിഭവ വകുപ്പി​െൻറ കണക്ഷൻ ഉണ്ടെങ്കിലും വെള്ളം എത്തുന്നത് വല്ലപ്പോഴും. ഇതാകട്ടെ കലക്കലും ദുർഗന്ധവും മൂലം കാൽകഴുകാൻപോലും കൊള്ളാത്തതും. വേനൽ കടുക്കുമ്പോൾ വാഹനങ്ങളിൽ വെള്ളം വിലയ്ക്ക് വാങ്ങുകയാണ്. മറ്റ് സന്ദർഭങ്ങളിൽ ജീവനക്കാർ ദൂരെനിന്ന് തലച്ചുമടായി വെള്ളം ശേഖരിക്കും. എക്സൈസ് വകുപ്പിനു സ്വന്തമായുള്ള 20 സ​െൻറ് സ്ഥലത്താണ് ഓഫിസ്. പേരിന് ഒരു ഗേറ്റ് ഉണ്ടെങ്കിലും പ്രവർത്തനരഹിതമാണ്. 26 ജീവനക്കാർക്ക് ആകെയുള്ളത് 15 ക്വാർട്ടേഴ്സുകൾ. ഇതും അസൗകര്യങ്ങൾക്ക് നടുവിൽ. ഇവിടെയും വെള്ളമില്ല. കുഴൽക്കിണർ നിർമിച്ചെങ്കിലും വെള്ളം ലഭ്യമായില്ല. 17 വർഷത്തിനിടെ ക്വാർേട്ടഴ്സുകൾക്ക് അറ്റകുറ്റപ്പണി നടത്തിയിട്ടില്ല. ഓഫിസിനു ചുറ്റും പിടിച്ചെടുത്ത വാഹനങ്ങളാണ്. ഓഫിസിന് പിന്നിൽ തീപിടിത്തവും പതിവ്. പിടിച്ചെടുത്ത വാഹനങ്ങളും ഓഫിസ് വാഹനവും നനയാതിരിക്കാൻ മുറ്റത്ത് താൽക്കാലിക ഷെഡ് കെട്ടാനും അറ്റകുറ്റപ്പണി നടത്താനും പൊതുമരാമത്ത് വകുപ്പിനോട് ആവശ്യപ്പെടുകയും എസ്റ്റിമേറ്റ് തയാറാക്കുകയും ചെയ്തിട്ടും വർഷങ്ങളായി. മാട്ടുക്കട്ടയിൽ കോൺഗ്രസ് ജനകീയ സദസ്സ് കട്ടപ്പന: അയ്യപ്പൻകോവിൽ, കാഞ്ചിയാർ, ആനവിലാസം ഉപ്പുതറ വില്ലേജുകളിലെ ഭൂപ്രശ്‌നങ്ങൾക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് വിവിധ കോൺഗ്രസ് മണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ 21ന് മുന്നിന് മാട്ടുക്കട്ടയിൽ നടത്തുന്ന ജനകീയ സദസ്സ് പ്രതിപക്ഷ നേതാവ് ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്യും. ഡി.സി.സി പ്രസിഡൻറ് ഇബ്രാഹിം കുട്ടി കല്ലാർ അധ്യക്ഷതവഹിക്കും. ആയിരക്കണക്കിനു കർഷകർ താമസിക്കുന്ന ഈ വില്ലേജുകളിലെ കൈവശഭൂമിക്ക് പട്ടയം ലഭിക്കുക കർഷകരുടെ വർഷങ്ങളായുളള ആഗ്രഹമാണ്. 01.01.'77ന് മുമ്പ് ഭൂമി കൈവശമുള്ള മുഴുവൻ കൃഷിക്കാർക്കും പട്ടയം നൽകാമെന്ന് സർക്കാർ സമ്മതിച്ചിരുന്നതാണ്. യു.ഡി.എഫ് സർക്കാറി​െൻറ കാലത്ത് നടന്ന യോഗത്തിൽ പത്തുചെയിൻ മേഖലയിലെ ഒരു ചെയിൻവരെയുള്ള കൈവശക്കാർക്കും പട്ടയം നൽകാമെന്ന് പറഞ്ഞിരുന്നു. പല കാരണങ്ങളാൽ പൂർണമായും നടപ്പായില്ല .ഈ സാഹചര്യത്തിൽ കർഷകരെ അണിനിരത്തി യോജിച്ച പ്രക്ഷോഭം സംഘടിപ്പിക്കുന്നതി​െൻറ ഭാഗമാണ് ജനകീയ സദസ്സ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.