വിമാനത്താവളത്തിന്​ ചെറുവള്ളി പരിഗണിച്ചതിൽ ദുരൂഹത ^അടൂർ പ്രകാശ്​

വിമാനത്താവളത്തിന് ചെറുവള്ളി പരിഗണിച്ചതിൽ ദുരൂഹത -അടൂർ പ്രകാശ് കോന്നി: ശബരിമല വിമാനത്താവളത്തിനായി കണ്ടെത്തിയ സ്ഥലത്തെസംബന്ധിച്ച് ദുരൂഹത നിലനിൽക്കുന്നതായി മുൻ റവന്യൂ മന്ത്രി അടൂർ പ്രകാശ് എം.എൽ.എ. ബിലീവേഴ്സ് ചർച്ചി​െൻറ ചെറുവള്ളി എസ്റ്റേറ്റിലെ ഭൂമിയെ സംബന്ധിച്ച കേസുകളിൽ തീരുമാനം വരുംമുമ്പ് ഈ സ്ഥലംതന്നെ വിമാനത്താവളത്തിനായി പരിഗണിച്ചത് സംശയാസ്പദമാണ്. ഇതോടെ സർക്കാറി​െൻറ കള്ളക്കളിയാണ് വെളിച്ചത്തുവന്നത്. ചെറുവള്ളി എസ്റ്റേറ്റിൽ വിമാനത്താവളം സ്ഥാപിക്കാൻ കണ്ണൂർ ആസ്ഥാനമായ ഏജൻസി നേരത്തേതന്നെ റിപ്പോർട്ട് തയാറാക്കിയിരുന്നു. ഈ ഏജൻസിയും ബിലീവേഴ്സ് ചർച്ചുമായി സാമ്പത്തിക ഇടപാടുകളുണ്ട്. ഇതുസംബന്ധിച്ച്‌ അന്വേഷണം നടത്തണം. ഈ ഏജൻസി നൽകിയ റിപ്പോർട്ടി​െൻറ അടിസ്ഥാനത്തിലാണ് ഇപ്പോൾ വിമാനത്താവളപ്രഖ്യാപനം ഉണ്ടായത്. സർക്കാർ ഉപസമിതിയിൽ കലക്ടറെ ഉൾപ്പെടുത്തിയശേഷം വിമാനത്താവള സ്ഥലസന്ദർശനത്തിന് സമിതി എത്തിയപ്പോൾ കലക്ടറെ അറിയിക്കാതിരുന്നതും സംശയം ജനിപ്പിക്കുന്നു. റാന്നി മണ്ഡലത്തി​െൻറ ഭാഗമായ കുമ്പഴ എസ്റ്റേറ്റ് വിമാനത്താവളത്തിനായി പരിഗണിക്കപ്പെട്ടപ്പോൾ പിന്തുണ നൽകാത്ത രാജു എബ്രഹാം എം.എൽ.എ ചെറുവള്ളി എസ്റ്റേറ്റിനെ സ്വാഗതം ചെയ്യുന്നതും സംശയകരമാണെന്ന് അടൂർ പ്രകാശ് പറഞ്ഞു. എങ്കിലും പത്തനംതിട്ട, -കോട്ടയം ജില്ല അതിർത്തിയിൽ ശബരിമല വിമാനത്താവളം അനുവദിച്ചതിൽ സ്വാഗതം ചെയ്യുന്നതായി അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.