24 വീട്​ തകർന്നു; നഷ്​ടം തിട്ടപ്പെടുത്തിയില്ല

വണ്ണപ്പുറം: ചുഴലിക്കാറ്റിൽ കൃഷിനാശമാണ് ഏറെ. നിലം പൊത്തിയതിേലറെയും റബറും ജാതിയും. കണക്കെടുത്തെങ്കിലും നഷ്ടം തിട്ടപ്പെടുത്തിവരുന്നതെയുള്ളൂവെന്ന് അധികൃതർ പറഞ്ഞു. 23 വീട് ഭാഗികമായും ഒരു വീട് പൂർണമായും തകർന്നതായി റവന്യൂ അധികൃതർ പറഞ്ഞു. ഇത് പ്രാഥമിക കണക്കാണെന്നും മാറ്റം വന്നേക്കാമെന്നും അധികൃതർ സൂചിപ്പിച്ചു. കാരൂപ്പാറ സ്വദേശി അലിയാറ​െൻറ ഷീറ്റുമേഞ്ഞ വീടാണ് സമീപത്ത് നിന്ന മാവ് വീണ് പൂർണമായും നശിച്ചത്. കോടിക്കുളം വില്ലേജിൽ 14, കുമാരമംഗലം നാല്, കാരിക്കോട് വില്ലേജിൽ മൂന്ന്, കരിമണ്ണൂർ ഒന്ന്, നെയ്യശേരി ഒന്ന് എന്നിങ്ങനെയാണ് ഭാഗികമായി വീട് തകർന്നവരുടെ ലിസ്റ്റ്. 37 പേരുടെ കൃഷിയിടങ്ങളും നശിച്ചു. കോടിക്കുളം വില്ലേജിലെ കാവുംപ്രായിൽ രാജേഷ്, നെല്ലങ്കുഴിയിൽ ജോയിസ് സ്കറിയ, പുൽപറമ്പിൽ മാത്യു, കുഞ്ഞുമുഹമ്മദ്, കാരിക്കോട് വില്ലേജിൽ മരവെട്ടിക്കൽ ദിലീപ്, മൂത്തുകുന്നേൽ വിജയമ്മ, പുളിക്കക്കുന്നേൽ വർഗീസ്, കരിമണ്ണൂർ വില്ലേജിലെ കൊടിയംപുരയിടത്തിൽ ബാബു മൈക്കിൾ, കുമാരമംഗലം വില്ലേജിലെ അടപ്പൂര് ജേക്കബ് എബ്രഹാം, പൈമറ്റത്തിൽ ജോർജ്, പൈമറ്റത്തിൽ സെലിൻ, പുലിമലയിൽ ബിയാട്രിസ് എന്നിവരുടെ വീടാണ് ഭാഗികമായി തകർന്നത്. കാരുപ്പാറ ഭാഗത്ത് ആലുംതറയിൽ അലിയാറി​െൻറ വീട് പൂർണമായും നശിച്ചു. റോഡരികിൽ നിന്ന പി.ഡബ്ല്യു.ഡിയുടെ അധീതയിലുള്ള കൂറ്റൻ മാവ് ഒടിഞ്ഞുവീണാണ് അലിയാരി​െൻറ വീട് നശിച്ചത്. കാരൂപ്പാറ പുളിക്കക്കുന്നേൽ വർഗീസി​െൻറ വീടിനുമുകളിലേക്ക് റബർ, തേക്ക് മരങ്ങൾ ഒടിഞ്ഞുവീണ് രണ്ടാംനില മേഞ്ഞ ഇരുപതോളം ആസ്ബസ്റ്റോസ് ഷീറ്റ് തകർന്നു. പുള്ളിക്കുടിയിൽ ജാഫറി​െൻറ മുപ്പതോളം റബർ മരങ്ങളും തേക്ക് മരങ്ങളും ഒടിഞ്ഞുവീണു. മതുരമറ്റം ആഗസ്തിയുടെ വീടിനുമുകളിൽ സമീപത്തെ പ്ലാവ് വീണ പത്തോളം ആസ്ബസ്റ്റോസ് പൊട്ടിച്ചിതറി. മതുരമറ്റം ബേബിയുടെയും ജോർജി​െൻറയും വീടിനും മരങ്ങൾ വീണ് കേടുസംഭവിച്ചു. വട്ടക്കുന്നേൽ ഡിങ്കിയുടെ വീടിനുമുകളിൽ മരം വീണ് സാരമായ കേടുസംഭവിച്ചു. തേക്ക്, പ്ലാവ് ഉൾെപ്പടെ നാല് മരങ്ങളാണ് ഡിങ്കിയുടെ വീടിനുമുകളിൽ പതിച്ചത്. ചീറാംപറമ്പിൽ ഉണ്ണികൃഷ്ണ​െൻറ വീടിനുമുകളിൽ ആഞ്ഞിലി വീണ് മേൽക്കൂര തകർന്നു. മരങ്ങൾ ഒടിയുന്ന ശബ്ദം കേട്ട് ഉണ്ണികൃഷ്ണനും ഭാര്യ ദീപയും വീടിനുപുറത്തിറങ്ങി റോഡിൽ കിടന്ന ജുആൻസ് ബസിൽ കയറിയതിനാൽ അപകടം ഉണ്ടായില്ല. കോടിക്കുളം വില്ലേജിലെ മേക്കുന്നേൽ ആഗസ്തിയുടെ 400 മരങ്ങളും പന്തക്കൽ ജയ്സ​െൻറ 200 റബർ മരങ്ങൾ, പന്തക്കൽ ഷാജു മാത്യുവി​െൻറ 500 മരങ്ങൾ, വാണിയക്കിഴക്കേൽ കുര്യാക്കോസി​െൻറ ജാതി, തേക്ക്, റബർ ഉൾപ്പെടെ 250 മരങ്ങളും കരിമണ്ണൂർ വില്ലേജിൽ പന്തക്കൽ ജോസി​െൻറ 250 മരങ്ങൾ എന്നിവ ഒടിഞ്ഞും കടപുഴകിയും നശിച്ചു. പന്തക്കൽ കുടുംബത്തിലെ തങ്കച്ചൻ മാത്യു വി​െൻറ ഒന്നേകാൽ ഏക്കർ സ്ഥലത്ത് റബർ, തെങ്ങ്, ആഞ്ഞിലി എന്നിവ നശിച്ചു. ചീനിക്കൽ ബേബിയുടെ നാലരയേക്കർ സ്ഥലത്തെ നൂറോളം റബർ മരങ്ങളും കൃഷിയും നശിച്ചു. പെരിങ്കാവിൻകുന്ന് വാണിയകിഴക്കേൽ ബിനോയ് വർഗീസി​െൻറ വീടി​െൻറ ഓട് കാറ്റത്ത് പറന്നുപോയി. മുപ്പതോളം ജാതി, പ്ലാവ്, കൊടി, റബർ എന്നിവയും കടപുഴകി. ഇദ്ദേഹത്തി​െൻറ സഹോദരൻ ബെൽജി വർഗീസി​െൻറ പുരയിടത്തിലെ റബർ, ആഞ്ഞിലി, പ്ലാവ്, വാഴ, ജാതി തുടങ്ങിയവ പൂർണമായി തകർന്നു. വാണിയകിഴക്കേൽ പി.വി. കുര്യാക്കോസി​െൻറ ആറ് ഏക്കർ സ്ഥലത്തെ മുന്നൂറോളം റബർ, നിരവധി ജാതി, ആഞ്ഞിലി, പ്ലാവ് എന്നിവ നശിച്ചു. കരോട്ടുമലയിൽ കുഞ്ഞാപ്പി​െൻറ മൂന്ന് ഏക്കറോളമുള്ള പുരയിടത്തിലെ റബർ മരങ്ങളും ചക്കിങ്ങൽ ജോർജ്, പന്തക്കൽ ഷാജു, ജോസ്, ജോഷി എന്നിവരുടെ ഏക്കറുകണക്കിന് പുരയിടങ്ങളിലെ റബർ, ആഞ്ഞിലി, തേക്ക്, പ്ലാവ്, ജാതി തുടങ്ങിയ വൃക്ഷങ്ങളും നിലംപൊത്തി. തേക്കിൻകൂട്ടം, കോട്ടകവല, കുമാരമംഗലം, ഉരിയരിക്കുന്ന്, ഏഴല്ലൂർ, ഈസ്റ്റ് കലൂർ, പടി. കോടിക്കുളം, പഴുക്കാകുളം, കാഞ്ഞിരംപാറ, ഞറുക്കുറ്റി, കരിമണ്ണൂർ, കാരുപ്പാറ റോഡിലും മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. ഞറുക്കുറ്റി, ഏഴുമുട്ടം, കുറുമ്പാലമറ്റം, പെരുങ്കാവ്, കരിമണ്ണൂർ ടൗൺ, കാരുപ്പാറ, വണ്ടമറ്റം എന്നിവിടങ്ങളിലാണ് കാറ്റു വീശിയത്. വീട് തകർന്നു; വീട്ടമ്മ രക്ഷപ്പെട്ടത് തലനാരിഴക്ക് കട്ടപ്പന: കാറ്റിലും മഴയിലും മേലെ കുപ്പച്ചാംപടിയിൽ വീട് തകർന്നു. കൃഷി നശിച്ച കട്ടുപ്പാറയിൽ ഫ്രാൻസിസ് വർക്കിയുടെ വീടാണ് ശക്തമായ കാറ്റിൽ നിലംപൊത്തിയത്. രാവിലെ പത്തരയോടെയാണ് സംഭവം. ശാരീരിക അസ്വസ്ഥതകളെത്തുടർന്ന് ഫ്രാൻസിസി​െൻറ ഭാര്യ ബിൻസി വീട്ടിനുള്ളിൽ കിടന്നുറങ്ങുകയായിരുന്നു. ഈ സമയത്താണ് ശക്തമായ കാറ്റുവീശിയത്. വലിയ ശബ്ദത്തോടെ അടുക്കളവാതിൽ അടയുന്ന ശബ്ദം കേട്ട് ബിൻസി പുറത്തിറങ്ങേവയാണ് വീടി​െൻറ മേൽക്കൂര കാറ്റത്ത് ഇളകിവീണത്. സെക്കൻഡുകളുടെ വ്യത്യാസത്തിലാണ് ബിൻസി രക്ഷപ്പെട്ടത്. സംഭവസമയം വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. ബിൻസിയുടെ നിലവിളികേട്ട് അയൽവാസികൾ ഓടിയെത്തുമ്പോഴാണ് വിവരമറിയുന്നത്. വീട്ടി​െൻറ ഇരുപതിലധികം ആസ്ബസ്റ്റോസ് ഷീറ്റ് പൊട്ടിനശിച്ചു. വീട്ടിലുണ്ടായിരുന്ന ടി.വി, ഫ്രിഡ്ജ് തുടങ്ങിയ ഇലക്ട്രോണിക് ഉപകരങ്ങളും ലാപ്ടോപ്പും ഫർണിച്ചറും നശിച്ചു. വസ്ത്രങ്ങളും വിലപിടിപ്പുള്ള രേഖകളും പാഠപുസ്തകങ്ങളും കുതിർന്നു നശിച്ചു. വീടി​െൻറ വയറിങ് പൂർണമായും തകർന്നു. കയറിക്കിടക്കാൻ മറ്റൊരിടമില്ലാതെ വിഷമത്തിലാണ് ഫ്രാൻസിസും കുടുംബവും. TDL16 മേലെ കുപ്പച്ചാംപടിയിൽ കട്ടുപ്പാറയിൽ ഫ്രാൻസിസ് വർക്കിയുടെ വീട് തകർന്നനിലയിൽ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.